തൊ​ടു​പു​ഴ സെൻറ്​ സെ​ബാ​സ്​​റ്റ്യ​ൻ​സ് ഹൈ​സ്‌​കൂ​ളി​ൽ മോ​ഷ​ണ​ശ്ര​മം

തൊടുപുഴ: സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ മോഷണശ്രമം. വാതിലിെൻറ പൂട്ടുപൊളിച്ച് മോഷ്ടാവ് ഓഫിസിെൻറയും സ്റ്റാഫ് മുറിയുടെയും അകത്തുകടന്നു. ഓഫിസ് മുറിയിലെ അലമാരകളും മേശകളുടെ ഡ്രോകളും തുറന്ന് പരിശോധിച്ചിട്ടുണ്ട്. ഫയലുകളും മറ്റും അലങ്കോലപ്പെടുത്തിയ നിലയിലായിരുന്നു. കമ്പ്യൂട്ടർ ലാബിെൻറ ജനാലയും കുത്തിത്തുറന്നിട്ടുണ്ട്. ലാപ്ടോപ്പും കാമറയും അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും രൂപയും ഓഫിസിലുണ്ടായിരുന്നെങ്കിലും ഒന്നും നഷ്ടമായില്ല. ക്ലാസ് മുറി ടൈൽപാകുന്ന ജോലി നടന്നുവരികയായിരുന്നു. ഞായറാഴ്ചയായതിനാൽ മറ്റ് പണിക്കാർ ഇല്ലാത്തതിനാൽ തൊട്ടടുത്ത പള്ളിയിൽ ജോലിക്കെത്തിയാളാണ് വാതിൽതുറന്ന നിലയിൽ കണ്ടത്. ഇതോടെ പള്ളിയിൽനിന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസയെ വിവരമറിയിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ് സ്‌കൂളിലെത്തി വിവരം തൊടുപുഴ പൊലീസ് സ്‌റ്റേഷനിൽ അറിയിച്ചു. എസ്.ഐ ജോബിൻ ആൻറണിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തിയിരുന്നു. തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.