മൂന്നാർ: മന്ത്രി മണിക്കെതിരായ പ്രതിഷേധം ശക്തമായതോടെ പിന്തുണയുമായി കൂടുതൽപേർ രംഗത്തെത്തി. മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും ഇക്കാര്യം മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഗൗരവമായി ആലോചിക്കണമെന്നും ഇടുക്കി ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാർ ആവശ്യപ്പെട്ടു. മന്ത്രിയുടെ വാക്കുകൾ അങ്ങേയറ്റം സംസ്കാരരഹിതമാണ്. ഇത് സ്ത്രീകൾക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ ഐ.എൻ.ടി.യു.സി പ്രവർത്തകരുടെ നേതൃത്വത്തിൽ മന്ത്രിയുടെ കോലം കത്തിച്ചു. ബ്ലോക്ക് പ്രസിഡൻറ് ഡി. കുമാറിെൻറയും മണ്ഡലം പ്രസിഡൻറ് ജി. മുനിയാണ്ടിയുടെയും നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ പ്രതിഷേധസ്വരമുയർത്തി സമരക്കാർക്ക് അനുഭാവം പ്രകടിച്ച് പ്രകടനം നടത്തി. യൂത്ത് കോൺഗ്രസിെൻറയും ബി.ജെ.പിയുടെ നേതൃത്വത്തിലും മന്ത്രിക്കെതിരെ മൂന്നാറിൽ പ്രകടനം നടന്നു. ബി.ജെ.പി ഉൾപ്പെട്ട എൻ.ഡി.എയുടെ നേതൃത്വത്തിൽ ജില്ലയിൽ തിങ്കളാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കോൺഗ്രസിെൻറ നേതൃത്വത്തിൽ കരിദിനവും ആഹ്വാനവും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.