മുട്ടം: കോടികൾ മുതൽമുടക്കുള്ള പദ്ധതികളുടെ നിർമാണം പുരോഗമിക്കുന്നത് ഒച്ചിഴയും വേഗത്തിൽ. പലതും നിർമാണം നിലച്ച അവസ്ഥയിലാണ്. മാസങ്ങൾക്ക് മുമ്പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം കഴിഞ്ഞ ജില്ല ജയിലിെൻറ പണി ഇനിയും പൂർത്തീകരിച്ചിട്ടില്ല. മാരിയിൽ കടവ് പാലം നിർമാണവും പാതിവഴിയിൽ നിലച്ചു. 2016 ഫെബ്രുവരി 29ന് ഉദ്ഘാടനം നിർവഹിച്ച മുട്ടം ജില്ല ജയിലിെൻറ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചിട്ടില്ല. അന്നത്തെ മന്ത്രി പി.ജെ. ജോസഫാണ് പണി പൂർത്തിയാകും മുെമ്പ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നിർവഹിച്ചത്. വൈദ്യുതീകരണം, കുടിവെള്ള സംവിധാനം, ഉദ്യോഗസ്ഥർക്കുള്ള ക്വാർട്ടേഴ്സ്, ഉദ്യോഗസ്ഥ നിയമനം തുടങ്ങിയ കാര്യങ്ങൾ ഇനിയും പൂർത്തീകരിച്ചിട്ടില്ല. നിലവിൽ തറ ടൈൽ പാകുന്ന ജോലികളാണ് നടക്കുന്നത്. തൊഴിലാളികളുടെ കുറവുമൂലം പണി ഒച്ചിഴയും വേഗത്തിലാണ്. സെല്ലുകളുടെ നിർമാണം പലതും പൂർത്തീകരിച്ചിട്ടില്ല. അറുപതോളം ഉദ്യോഗസ്ഥരുടെ നിയമനവും പൂർത്തിയാകണം. കുടിവെള്ള സംവിധാനം പാതിവഴിവിൽ എത്തിനിൽക്കുകയാണ്. 30 ലക്ഷം മുതൽമുടക്കിൽ ജില്ല ജയിലിനായി മാത്തപ്പാറയിൽ പണി കഴിക്കുന്ന കിണറും പമ്പ് ഹൗസും ഏകദേശം പണികൾ പൂർത്തികരിച്ചെങ്കിലും മോേട്ടാറുകൾ ഇനിയും സ്ഥാപിച്ചിട്ടില്ല. ഏഴരക്കോടി രൂപ വകയിരുത്തി പണിയുന്ന ജില്ല ജയിലിൽ 168 പുരുഷ തടവുകാെരയും 27 വനിത തടവുകാെരയും പാർപ്പിക്കാനുള്ള സൗകര്യമാണ് ഉണ്ടാവുക. നിലവിൽ പുരുഷ തടവുകാരെ മൂവാറ്റുപുഴ സബ് ജയിലിലും വനിത തടവുകാരെ കാക്കനാട് ജയിലിലുമാണ് പാർപ്പിക്കുന്നത്. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒളമറ്റത്തെ ഐ.എച്ച്.ആർ.ഡി കോളജ് മുട്ടത്തേക്ക് മാറ്റിസ്ഥാപിക്കാൻ എതാനും ചെറിയ പണികൾ മാത്രം പൂർത്തീകരിച്ചാൽ മതി. നാലരവർഷം മുമ്പ് 2012ൽ ഉമ്മൻ ചാണ്ടി തറക്കല്ലിട്ട പദ്ധതിയുടെ നിർമാണം ഇനിയും നീളുമെന്ന് കാര്യം ഉറപ്പാണ്. നിലവിൽ മാസം 57,000 രൂപ പ്രതിമാസം വാടക നൽകിയാണ് ഐ.എച്ച്.ആർ.ഡി കോളജ് ഒളമറ്റത്ത് പ്രവർത്തിക്കുന്നത്. 90 ശതമാനം പണികളും പൂർത്തീകരിച്ച പോളിടെക്നിക് ലേഡീസ് ഹോസ്റ്റലിന് അടുക്കള സൗകര്യം മാത്രം ഒരുക്കിയാൽ 37 വിദ്യാർഥിനികൾക്ക് താമസിക്കാനാകും. ചില പദ്ധതികൾ പണത്തിെൻറ അപര്യാപ്തത മൂലം മുടങ്ങുമ്പോൾ മറ്റു ചിലത് സാങ്കേതിക തടസ്സം മൂലമാണ് മുടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.