കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്

ചെറുതോണി: കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന കാറുകളിലിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ചെറുതോണി പാലത്തിനു സമീപം ശനിയാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവിച്ചത്. അപകടത്തിൽ തടിയമ്പാട് സ്വദേശികളായ മണിമലയിൽ അഗസ്റ്റിൻ തോമസ് (65), ഭാര്യ മേരിക്കുട്ടി (58) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് ടൗണിനു സമീപം നിർത്തിയിട്ടിരുന്ന കാറുകളിലിടിച്ചത്. ഇവർ ഉപ്പുതറയിൽ പോയി മടങ്ങിവരുമ്പോഴാണ് അപകടം. പരിക്കേറ്റ ഇരുവരെയും ജില്ല ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആലുവയിൽനിന്ന് ഇടുക്കി അണക്കെട്ട് കാണാനെത്തിയ നിയാസ് അബ്ദുലിെൻറ കാറിലാണ് നിയന്ത്രണം വിട്ട കാറിടിച്ചത്. റോഡിെൻറ സംരക്ഷണ ഭിത്തിയുടെ പാരപ്പറ്റിലും സൂചന ബോർഡിെൻറ ഇരുമ്പ് തൂണിലും ഇടിച്ചു നിന്നതിനാൽ കാർ ചെറുതോണി ആറ്റിലേക്ക് മറിഞ്ഞില്ല. വിനോദ സഞ്ചാരികൾ വന്ന കാർ റോഡരുകിൽ നിർത്തി ടൗണിൽ ഭക്ഷണം കഴിക്കാനായി പോയതായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ടിരുന്ന കാർ ഉരുണ്ട് മുന്നിൽ കിടന്നിരുന്ന ചെറുതോണി സ്വദേശി തേലംപുറം അബൂബക്കറിെൻറ കാറിലും ഇടിച്ചു. ഈ വാഹനത്തിലും ആളില്ലായിരുന്നു. ഇടുക്കി പൊലീെസത്തി മേൽനടപടി സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.