ക​ട്ട​പ്പ​ന മി​നി​സി​വി​ൽ സ്​​റ്റേ​ഷ​ൻ ഒ​രു​വ​ർ​ഷ​ത്തി​ന​കം

കട്ടപ്പന: മിനിസിവിൽ സ്റ്റേഷെൻറ നിർമാണ പുരോഗതി റോഷി അഗസ്റ്റിൻ എം.എൽ.എയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ വിലയിരുത്തി. കട്ടപ്പനയിലും സമീപങ്ങളിലുമായി പ്രവർത്തിക്കുന്ന സർക്കാർ, -അർധ സർക്കാർ സ്ഥാപനങ്ങൾ ഒരു കുടക്കീഴിലാക്കുന്നതിന് 2011-’12 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി അഞ്ചു കോടി അനുവദിച്ചിരുന്നു. പഞ്ചായത്തിെൻറ അധീനതയിലെ സ്ഥലം സിവിൽ സ്റ്റേഷൻ നിർമാണത്തിനായി വിട്ടുനൽകിയെങ്കിലും ഇത് സംബന്ധിച്ച് കോടതിയിൽ തർക്കം വന്നതിനാൽ പണി ആരംഭിക്കുന്നതിനു രണ്ടു വർഷത്തോളം തടസ്സം നേരിട്ടു. പിന്നീട് തർക്കങ്ങൾ പരിഹരിച്ച് നിർമാണം ആരംഭിച്ചു. പാർക്കിങ് ഏരിയ, ഗ്രൗണ്ട് ഫ്ലോർ എന്നിവയുടെ നിർമാണം പൂർത്തിയായി. ഒരുവർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാകുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. കട്ടപ്പന ഐ.ടി.ഐ ജങ്ഷനു സമീപമാണ് പുതിയ മിനി സിവിൽ സ്റ്റേഷൻ. മുനിസിപ്പൽ ചെയർമാൻ ജോണി കുളമ്പള്ളി, കൗൺസിലർമാരായ അഡ്വ. മനോജ് എം. തോമസ്, ടെസി ബെന്നി, കട്ടപ്പന ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ജോഷി മണിമല, പ്രാദേശിക നേതാക്കളായ തങ്കച്ചൻ വാലുമ്മേൽ, ആൻറണി തൊട്ടിയിൽ, ജിൻസൺ വർക്കി തുടങ്ങിയവർ എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.