അ​രു​വി​ക്കു​ഴി ടൂ​റി​സം വി​ക​സ​ന​ത്തി​ന്​ 55 കോ​ടി​യു​ടെ പ​ദ്ധ​തി

കട്ടപ്പന: സ്‌പൈസസ് ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച അരുവിക്കുഴി പ്രോജക്ടിനു പുതുജീവനേകാൻ 55 കോടിയുടെ പദ്ധതി. അരുവിക്കുഴി വെള്ളച്ചാട്ടത്തിനും സമീപങ്ങളായ ചെല്ലാർകോവിൽമെട്ട്, വലിയപാറ, ഒട്ടകത്തലമേട്, ആനവിലാസം, ഭൂതത്താൻമല എന്നിവിടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായി 4.97 കോടിയും അനുവദിച്ചു. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചെല്ലാർകോവിലിൽ പദ്ധതി ഉദ്ഘാടനം ചെയ്യും. ഇ.എസ്. ബിജിമോൾ എംഎൽ.എ അധ്യക്ഷതവഹിക്കും. അഡ്വ. ജോയ്സ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തും. ചെല്ലാർകോവിൽമെട്ടിലെ ഇക്കോ ടൂറിസവും തമിഴ്‌നാട് അതിർത്തിയിലെ അരുവിക്കുഴി വെള്ളച്ചാട്ടവും വിനോദസഞ്ചാര മേഖലയിൽ നിരവധി സാധ്യതകൾ തുറന്നിടുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് വിനോദ സഞ്ചാരികളെ ഇവിടെ നിന്ന് അകറ്റുന്നത്. ആദ്യഘട്ടമായി വെള്ളച്ചാട്ടത്തിനു സമീപം ചെക്ക്ഡാം, ചിൽഡ്രൻസ് പാർക്ക്, െഗസ്റ്റ് ഹൗസ് തുടങ്ങിയവ നിർമിക്കുമെന്നും അഞ്ചു വർഷംകൊണ്ട് 55 കോടിയുടെ വികസനം മേഖലയിൽ കൊണ്ടുവരുമെന്നും ചക്കുപള്ളം പഞ്ചായത്ത് പ്രസിഡൻറ് വിജയമ്മ കൃഷ്ണൻകുട്ടി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.