കലവറയില്ലാതെ നാടി​െൻറ കാരുണ്യം; ര​ണ്ട്​ കു​ടും​ബ​ങ്ങ​ൾ​ക്ക്​ ജീവൻ

ചെറുതോണി: നാടിെൻറ കാരുണ്യം കലവറയില്ലാതെ ഒഴുകിയപ്പോൾ ഒരാളുടെ ജീവൻ രക്ഷിക്കാൻ തുടക്കമിട്ട പദ്ധതികൊണ്ട് ജീവിതം ലഭിച്ചത് രണ്ടുപേർക്ക്. ഇടുക്കി എരിമറ്റത്തിൽ സന്തോഷിെൻറ മകൾ സ്വപ്നയും (20), നാരകക്കാനം തോക്കനാട്ട് ജോയിയുമാണ് (43) നന്ദിയോടെ നാട്ടുകാർക്ക് മുന്നിൽ നിൽക്കുന്നത്. രണ്ട് വൃക്കകളും പ്രവർത്തനരഹിതമായ സ്വപ്നയുടെ ജീവൻ നിലനിർത്തണമെങ്കിൽ വൃക്ക മാറ്റിെവക്കുക മാത്രമേ പോംവഴിയുള്ളൂവെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. കൂലിപ്പണിക്കാരനായ പിതാവ് സന്തോഷിന് ചികിത്സക്കുള്ള പണം കണ്ടെത്താൻ കഴിയുമായിരുന്നില്ല. തുടർന്ന് ഇടുക്കി സെൻറ് ജോർജ് പള്ളി വികാരി മാത്യു ഇരുമ്പുകുത്തിയിൽ ചെയർമാനും മഹേന്ദ്രൻ ശാന്തി വൈസ് ചെയർമാനുമായി ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ കമ്മിറ്റി രൂപവത്കരിച്ചു. ചികിത്സ നിധിയിലേക്ക് തൊഴിലാളികൾ, വിദ്യാർഥികൾ, ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ, വ്യാപാരികൾ, വിദേശത്ത് ജോലിയുള്ളവർ, ഓട്ടോ തൊഴിലാളികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉൗർജിതമായി പണപ്പിരിവ് നടത്തി. ചെറുതോണിയിൽനിന്ന് ട്രിപ് ആരംഭിക്കുന്ന 20 ബസുകളുടെ ഒരുദിവസത്തെ കലക്ഷൻ പൂർണമായി ചികിത്സനിധിയിലേക്ക് നൽകി. ഒരു നാടിെൻറ മുഴുവൻ കൂട്ടായ പരിശ്രമത്തിൽ സ്വപ്നയുടെ ചികിത്സക്കായി 15,49,481 രൂപയും വാസയോഗ്യമായ വീട് നിർമിക്കാൻ എട്ടുലക്ഷം രൂപയും സ്വപ്നയുടെ തുടർ ചികിത്സക്കായി 15 ലക്ഷം രൂപയും ബാങ്കിൽ നിക്ഷേപിച്ചു. തുടർന്നും ബാക്കി വന്ന തുക രണ്ട് വൃക്കയും നഷ്ടപ്പെട്ട് ചികിത്സ സഹായം തേടുന്ന തോക്കനാട്ട് ജോയിയുടെ ചികിത്സ ഫണ്ടിലേക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് ബാക്കി വന്ന 6,93,444 രൂപയുടെ ചെക്ക് ചികിത്സനിധി കമ്മിറ്റി ചെയർമാൻ ഫാ. മാത്യു ഇരുമ്പുകുത്തിയിലും വൈസ് ചെയർമാൻ മഹേന്ദ്രൻ ശാന്തിയും ചേർന്ന് പൊതുപ്രവർത്തകരുടെ സാന്നിധ്യത്തിൽ ചെറുതോണിയിൽ െവച്ച് ജോയിയുടെ ബന്ധുക്കൾക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.