ജി​ല്ല ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി മു​ഖം മി​നു​ക്കു​ന്നു

തൊടുപുഴ: തൊടുപുഴ ജില്ല ആയുർവേദ ആശുപത്രി മുഖം മിനുക്കാനൊരുങ്ങുന്നു. വാർഡുകളിൽ അടിസ്ഥാന സൗകര്യമൊരുക്കൽ, നവീകരണം എന്നിവക്ക് ജില്ല പഞ്ചായത്ത് 10 ലക്ഷം അനുവദിച്ചു. ടെൻഡർ നടപടികൾ പൂർത്തിയായി. അടുത്ത സാമ്പത്തിക വർഷം രണ്ടു കോടി രൂപ വാർഡുകളുടെ നിർമാണത്തിനായി അനുവദിക്കുമെന്നും ജില്ല പഞ്ചായത്ത് അധികൃതർ അറിയിച്ചു. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടങ്ങളിൽ ഇടുങ്ങിയ മുറികളിലാണ് കിടപ്പുരോഗികൾ കഴിയുന്നത്. ഇത് സംബന്ധിച്ച് ‘മാധ്യമം’ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. 100 രോഗികൾക്കുവരെ കിടത്തി ച്ചികിത്സക്ക് സൗകര്യമുള്ള ആശുപത്രിയായി ഉയർത്തിയെങ്കിലും 50 പേരെവരെ ഉൾക്കൊള്ളിക്കാനേ നിർവാഹമുള്ളൂ. മുറികളുടെ അഭാവമാണ് കാരണം. സൗകര്യമില്ലാത്തതിനാൽ പലരെയും മടക്കി അയക്കുകയാണ്. ആശുപത്രിയോട് ചേർന്ന് പേവാർഡ് നിർമിക്കാൻ ഒരുകോടി 10 ലക്ഷം അനുവദിച്ചെങ്കിലും എസ്റ്റിമേറ്റ് തുകയിൽ അന്തരംവന്നതോടെ തുടങ്ങിവെച്ച നടപടികൾ നിലച്ചു. തുടർന്നാണ് വിദഗ്ധ സംഘം പരിശോധിച്ച് രണ്ടു കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയത്. അടുത്ത വർഷത്തോടെ നിർമാണ ജോലികൾ തുടങ്ങാനാകുമെന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് മാത്യു ജോൺ പറഞ്ഞു. മാലിന്യ സംസ്കരണത്തിനു സംവിധാനമില്ലാത്തതിനാൽ ആശുപത്രി വളപ്പിൽ കൂട്ടിയിട്ട് കത്തിക്കുകയാണ്. 500 പേരോളം ദിനംപ്രതി ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നുണ്ട്. ആശുപത്രി തൊടുപുഴ മുനിസിപ്പാലിറ്റി പരിധിയിലാണെങ്കിലും ജില്ല പഞ്ചായത്തിെൻറ കീഴിലാണ് പ്രവർത്തിക്കുന്നത്. ഇതുമൂലം അധികൃതരുടെ ശ്രദ്ധ വേണ്ടത്ര ലഭിക്കാത്തതാണ് ആശുപത്രി വികസനത്തിനു തടസ്സമെന്ന് പറയപ്പെടുന്നു. ആധുനിക സൗകര്യങ്ങളോടെ കെട്ടിടം പൂർത്തീകരിച്ചാൽ ജില്ലയിലെ മികച്ച ആശുപത്രിയാക്കി ഇതിനെ മാറ്റാമെന്ന് ജീവനക്കാർ പറയുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയുടെ നിലവിലെ സ്ഥിതിഗതികൾ പരിശോധിച്ച് അധികൃതർ റിപ്പോർട്ട് ജില്ല പഞ്ചായത്തിനു കൈമാറിയിട്ടുണ്ട്. 10 ലക്ഷത്തിെൻറ ടെൻഡർ നടപടി പൂർത്തിയായതിനാൽ ഉടൻ നിർമാണം ആരംഭിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് മാത്യു ജോൺ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.