പ​ച്ച​ക്ക​റി കൃ​ഷി വെ​ട്ടി​ന​ശി​പ്പി​ച്ച​താ​യി പ​രാ​തി

ഉപ്പുതറ: മേരികുളത്ത് സാമൂഹിക വിരുദ്ധർ പച്ചക്കറി കൃഷി വെട്ടിനശിപ്പിച്ചതായി പരാതി. മേരികുളം വേലിക്കകത്ത് ബിനുവിെൻറ ഉടമസ്ഥതയിലുള്ള ഭൂമിയിൽ യുവാക്കൾ ചേർന്ന് നടത്തിയ ജൈവകൃഷിയാണ് വെട്ടിനിരത്തിയത്. ഞായറാഴ്ച രാത്രിയിലാണ് മേരികുളം ചെന്നിനായ്ക്കൻകുടി വേലിക്കകത്ത് ബിനുവിെൻറ പുരയിടത്തിൽ നട്ട പയർ ചെടികൾ വെട്ടിനശിപ്പിച്ചത്. കല്ലുമേടയിൽ ബിജു, പാറക്കൽ സുരേഷ്, അജി ജയിംസ് എന്നിവരാണ് കൃഷി നടത്തിയത്. ഞായറാഴ്ച രാത്രി 11 വരെ പയർച്ചെടികളെ പരിപാലിച്ച് മടങ്ങിയ ശേഷമാണ് ചെടികൾ വെട്ടിനശിപ്പിച്ചത്. വിഷു, ഈസ്റ്റർ ആഘോഷങ്ങൾക്ക് വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നട്ട് പരിപാലിച്ച ചെടികളാണ് ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത്. വിളവാകാറായ പയറോട് കൂടിനിന്ന ചെടികളാണ് വെട്ടിനശിപ്പിച്ചത്. 70 ചുവടുകളിലായി 280 ചെടികളാണ് വെട്ടിനശിപ്പിച്ചത്. പയർ ചെടികൾ വെട്ടി നശിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഉപ്പുതറ പൊലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് ഉപ്പുതറ എസ്.ഐ ബേബി ഉലഹന്നാൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.