നെടുങ്കണ്ടം: തൃശൂരിൽ നടന്ന സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ ആറു സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കി 65 പോയേൻറാടെ ഇടുക്കി ജില്ല ചാമ്പ്യൻമാരായി. ആലപ്പുഴ രണ്ടാം സ്ഥാനവും തൃശൂർ മൂന്നാം സ്ഥാനവും നേടി. സംസ്ഥാനത്തെ മികച്ച സെൻററായി നെടുങ്കണ്ടം ജൂഡോ അക്കാദമിയെ തെരഞ്ഞെടുത്തു. ടൂർണമെൻറിലെ മികച്ച താരമായി നെടുങ്കണ്ടം സെൻററിലെ അഖിൽ വി. ദിലീപ് തെരഞ്ഞെടുത്തു. അഖിലിനു പുറമെ സന്ദീപ് ഷാജി, അനശ്വര ഷാജി, ആൽബിൻ സിബി, സംഗീത് മാത്യു, ഗോകുൽ കുമാർ എന്നിവർ സ്വർണ മെഡലും അനീന ജിജി വെള്ളി മെഡലും നേടി. ആദ്യമായാണ് ഇടുക്കി െട്രയിനിങ് സെേൻറഴ്സ് െട്രയിനിങ് ഇൻറർ സ്കൂൾ ചാമ്പ്യന്മാരാകുന്നത്. ജില്ലയിൽനിന്ന് പത്തംഗ ടീമാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കാനിറങ്ങിയത്. ഷൈജു ചെറിയാൻ, കെ.എസ്. കലേഷ് എന്നിവരുടെ കീഴിലാണ് ഇവർ പരിശീലനം നേടിയത്. ചാമ്പ്യൻഷിപ്പുകളുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും മെഡലുകൾ ഇടുക്കിക്ക് ലഭിക്കുന്നത്. സംസ്ഥാന യുവജന ക്ഷേമ ബോർഡും സംസ്ഥാന ജൂഡോ അസോസിയേഷനും ചേർന്ന് സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ 240 മത്സരാർഥികളാണ് മാറ്റുരച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.