നോ​ട്ട്​​വ​റു​തി​യി​ൽ പൊ​റു​തി മു​ട്ടു​ന്നു

തൊടുപുഴ: കറൻസി ക്ഷാമം ജില്ലയിൽ കൂടുതൽ പ്രതിസന്ധിക്കിടയാക്കുന്നു. ബാങ്കുകൾക്കും ട്രഷറികൾക്കും പിന്നാലെ ജില്ലയിലെ പല എ.ടി.എമ്മുകളിലും പണം ലഭിക്കാതെ വന്നത് ദൈനംദിന ജീവിതത്തെയും ബാധിച്ചുതുടങ്ങി. 3.55 കോടിയാണ് ജില്ലയിലെ വിവിധ സബ് ട്രഷറികൾ ബാങ്കുകളോട് ആവശ്യപ്പെട്ടത്. എന്നാൽ, ലഭിച്ചതാകട്ടെ 2.35 കോടി രൂപ മാത്രം. ട്രഷറികളിൽ ചൊവ്വാഴ്ചയും ആവശ്യത്തിന് പണം ലഭിക്കാത്തത് പെൻഷൻ വിതരണം അവതാളത്തിലാക്കി. ദേവികുളം, മുരിക്കാശേരി എന്നിവിടങ്ങളിലെ സബ് ട്രഷറികൾ പണം ആവശ്യപ്പെെട്ടങ്കിലും തുകയൊന്നും ലഭിച്ചില്ല. ദേവികുളത്ത് 20 ലക്ഷവും മുരിക്കാശേരിയിൽ 35 ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്. പീരുമേട് ട്രഷറി 50 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ ലഭിച്ചത് അഞ്ചുലക്ഷം മാത്രം. 50 ലക്ഷം രൂപ ആവശ്യപ്പെട്ട തൊടുപുഴക്ക് ലഭിച്ചത് 40 ലക്ഷം രൂപയാണ്. രാജകുമാരി ട്രഷറി 20 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ 10 ലക്ഷം ലഭിച്ചു. മൂലമറ്റം, നെടുങ്കണ്ടം, പൈനാവ്, കട്ടപ്പന, കരിമണ്ണൂർ, അടിമാലി ട്രഷറികളിൽ ആവശ്യപ്പെട്ട പണം ലഭിച്ചു. നോട്ട് പ്രതിസന്ധി തുടങ്ങിയപ്പോൾ മുതൽ മുരിക്കാശേരി സബ് ട്രഷറിയുടെ പ്രവർത്തനം അവതാളത്തിലാണ്. ട്രഷറികളിൽ എത്തുന്ന പണം ചെറിയ നോട്ടുകളായതും ജനത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. 20, 50, 100 നോട്ടുകളാണ് കൂടുതലും എത്തിയത്. പല എ.ടി.എമ്മുകളും പണമില്ലാത്തതിനെ തുടർന്ന് പ്രവർത്തം നിലച്ചിരിക്കുകയാണ്. പരിധികളില്ലാതെ പണം പിൻവലിക്കുന്നതിനുള്ള സൗകര്യം വന്നതാണ് പ്രതിസന്ധി രൂക്ഷമായത്.വരുംദിവസങ്ങളിൽ പ്രശ്ന പരിഹാരമുണ്ടാകുമെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.