കട്ടപ്പന: കേന്ദ്ര സർക്കാർ കുടുംബശ്രീ വഴി നടപ്പാക്കിവരുന്ന ദീൻദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യയോജനയുടെ ഭാഗമായി കട്ടപ്പനയിൽ നടന്ന തൊഴിൽമേളയിൽ 1500ലധികം പേർക്ക് തൊഴിലവസരം ഒരുങ്ങി. മേള കട്ടപ്പന സെൻറ് സെബാസ്റ്റ്യൻസ് കോളജിൽ റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കട്ടപ്പന മുനിസിപ്പൽ ചെയർമാൻ ജോണി കുളംപള്ളി അധ്യക്ഷത വഹിച്ചു. 2200ന് മുകളിൽ ഉദ്യോഗാർഥികൾ പെങ്കടുത്തു. ജില്ല മിഷൻ കോഒാഡിനേറ്റർ ഷൈൻ എം. സിറിയക്, അസിസ്റ്റൻറ് ജില്ല മിഷൻ കോഒാഡിനേറ്റർ ആർ. ബിനു, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ബിബിൻ ജോസ്, ജില്ല പ്രോഗ്രാം മാനേജർ വി.സി. അനീഷ് എന്നിവർ നേതൃത്വം നൽകി. 18 തൊഴിൽ ദാതാക്കളാണ് മേളയിൽ പെങ്കടുത്തത്. ഉദ്യോഗാർഥികളെയും തൊഴിൽദാതാക്കളെയും മുഖാമുഖം കൊണ്ടുവരുന്നതിലൂടെ ഗ്രാമീണ യുവതീയുവാക്കൾക്ക് അഭിരുചിക്കനുസരിച്ച തൊഴിൽ തെരഞ്ഞെടുക്കാനാണ് മേള നടത്തിയത്. തത്സമയ അഭിമുഖത്തിലൂടെ ജോലി ലഭിക്കാത്ത ഉദ്യോഗാർഥികൾക്ക് വിവിധ മേഖലകളിൽ മൂന്നുമാസത്തെ സൗജന്യ പരിശീലനം നൽകി അതിന് ശേഷം തൊഴിൽ ലഭ്യമാക്കും. അടിമാലി, തൊടുപുഴ ഭാഗങ്ങളിലായി വീണ്ടും തൊഴിൽമേള നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.