കുറ്റകൃത്യം തടയാൻ വീടുകയറി വിവരശേഖരണവുമായി പൊലീസ്

തൊടുപുഴ: കുറ്റകൃത്യങ്ങൾ നടക്കാനുള്ള സാധ്യതകൾ മുൻകൂട്ടി കണ്ടെത്താനും അവ യഥാസമയം തടയാനും ജില്ലയിൽ ജനമൈത്രി പൊലീസിെൻറ പ്രവർത്തനം വിപുലീകരിക്കുന്നു. ജനമൈത്രി പൊലീസ് പദ്ധതിയുടെ ഭാഗമായി നിലവിലെ പ്രവർത്തനങ്ങൾക്കുപുറമെയാണ് വീടുകയറി വിവരശേഖരണത്തിന് തുടക്കമിട്ടിരിക്കുന്നത്. ജനമൈത്രി പൊലീസിെൻറ ഭാഗമായി നേരേത്ത നിർദേശിക്കപ്പെട്ട പ്രവർത്തനം ഡി.ജി.പിയുടെ നിർദേശത്തെത്തുടർന്നാണ് മറ്റ് ജില്ലകൾക്കൊപ്പം ഇടുക്കിയിലും ഉൗർജിതമാക്കാൻ തീരുമാനിച്ചത്. കുറ്റകൃത്യങ്ങൾ നടക്കാൻ സാധ്യതയുള്ള പ്രദേശങ്ങളും കുറ്റകൃത്യങ്ങൾക്ക് ഇരയാകാൻ സാധ്യതയുള്ളവരെയും മുൻകൂട്ടി കണ്ടെത്തി മുൻകരുതൽ നടപടി സ്വീകരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ പറഞ്ഞു. ജില്ലയിലെ 12സ്റ്റേഷനുകളിൽ നിലവിലെ ജനമൈത്രി പദ്ധതി ഇപ്പോൾ മുല്ലപ്പെരിയാർ ഒഴികെ 29 സ്റ്റേഷനുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. അശരണർ, ഒറ്റക്ക് താമസിക്കുന്നവർ, പുറേമ്പാക്കുകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും അപകടകരമായ സാഹചര്യങ്ങളിലും താമസിക്കുന്നവർ, ഒറ്റക്ക് താമസിക്കുന്ന സ്ത്രീകൾ എന്നിവരിൽനിന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത്. മറ്റുള്ളവരിൽനിന്ന് എന്തെങ്കിലും പ്രയാസങ്ങൾ നേരിടുന്നുണ്ടോ, ജീവിതചുറ്റുപാടുകൾ, കുടുംബപരമായ സാഹചര്യങ്ങൾ, സമീപത്തെ സാമൂഹികവിരുദ്ധരെക്കുറിച്ച പരാതികൾ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇതര സംസ്ഥാനതൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾക്ക് സമീപം താമസിക്കുന്നവരെക്കുറിച്ച വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇതോടൊപ്പം ജനമൈത്രി പൊലീസിങ്ങിെൻറ ഭാഗമായി രോഗികൾക്കും നിർധനർക്കും അശരണർക്കും സാഹയമെത്തിക്കുകയും കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ബന്ധപ്പെട്ട വർക്ക് വിവരങ്ങൾ കൈമാറുകയും ചെയ്യുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജനമൈത്രി പൊലീസ് മുൻകൈെയടുത്ത് അർഹരായവർക്ക് വീട് നിർമിച്ചുനൽകുകയും വീട് പുനരുദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. ഒാരോ സ്റ്റേഷനിലെയും ബീറ്റ് ഒാഫിസർമാരുടെ നേതൃത്വത്തിലാണ് വിവരശേഖരണം. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും ഇതിെൻറ പ്രവർത്തനം നടന്നുവരുകയാണെന്നും കുറ്റകൃത്യങ്ങൾക്കെതിരെ ഫലപ്രദമായ മുൻകരുതലെടുക്കാൻ പദ്ധതി സഹായകമാണെന്നും എസ്.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.