തൊടുപുഴ: പന്നൂർ സെൻറ് ജോൺസ് യാക്കോബായ സിറിയൻ ചർച്ചിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം. 11 പേർക്ക് പരിക്കേറ്റു. ആർ.ഡി.ഒയുടെ മധ്യസ്ഥ ചർച്ചയെത്തുടർന്ന് 2013ൽ ആരാധനക്ക് ഇരു വിഭാഗത്തിനുമായി പ്രത്യേക സമയം അനുവദിച്ചിരുന്നു. രാവിലെ 9.15വരെയാണ് ഓർത്തഡോക്സ് വിഭാഗത്തിനു സമയം അനുവദിച്ചിട്ടുള്ളത്. ഇത് ഓർത്തഡോക്സ് വിഭാഗം ലംഘിച്ചതായി യാക്കോബായ വിഭാഗം ആരോപിച്ചു. തുടർന്നാണ് വാക്കേറ്റവും സംഘർഷവും ഉണ്ടായത്. പരിക്കേറ്റ് വികാരി എൽദോസ് നീറനാൽ, സഹവികാരി ഫാ. ബേസിൽ ഞാനാമറ്റത്തിൽ, ടി.എം. ബേബി തെറ്റാലിൽ, ടി.എം. രാജു തെറ്റാലിൽ, പൗലോസ് മാത്യു കൂരുവേലിൽ, ഷിബു ഏലിയാസ് തങ്കപ്പിള്ളിൽ, ഷിബു ടി.എം. ഇല്ലിക്കാനത്ത്, ശാലിനി ഷിബു ഇല്ലിക്കാനത്ത്, തങ്കമ്മ മാത്യു തണ്ടേൽപുത്തൻപുരയിൽ, എൽദോ സുനിൽ തണ്ടേൽപുത്തൻപുരയിൽ എന്നിവർ തൊടുപുഴ സഹ. ആശുപത്രിയിൽ ചികിത്സ തേടിയതായി യാക്കോബായ വിഭാഗം പറഞ്ഞു. അതേസമയം, 9.05ന് പ്രാർഥന കഴിഞ്ഞെന്നും ഇൗസമയം യാക്കോബായ വിഭാഗം അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയായിരുന്നെന്നും ഒാർത്തഡോക്സ് വിഭാഗത്തിലെ ഫാ. എബിൻ എബ്രഹാം പറഞ്ഞു. തനിക്കും ഒാർത്തഡോക്സ് വിഭാഗത്തിലെ പ്രധാന ശുശ്രൂഷകൻ ബെന്നി വർഗീസ്, പള്ളി ട്രസ്റ്റിയുടെ ഭാര്യ അനു സുനിൽ എന്നിവർക്കും പരിക്കേറ്റതായും ഇദ്ദേഹം അറിയിച്ചു. ഓർത്തഡോക്സ് വിഭാഗത്തിെൻറ പരാതിയിൽ യാക്കോബായ വിഭാഗത്തിലെ എട്ടുപേർക്കെതിരെ കേസെടുത്തതായി കരിമണ്ണൂർ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.