ജനങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് കൂട്ടുനില്‍ക്കില്ളെന്ന്

തൊടുപുഴ: പുതുപ്പരിയാരത്ത് ടാര്‍പ്ളാന്‍റ് വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ സ്ഥാപിച്ച സമരപ്പന്തല്‍ മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വല്‍സ ജോണ്‍ ഉദ്ഘാടനം ചെയ്തു. ടാര്‍പ്ളാന്‍റ് ഉടമ ഗ്രാമപഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ചാണ് തുടക്കത്തില്‍ സ്ഥാപനാനുമതി വാങ്ങിയതെന്നും ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ദോഷകരമാണെന്ന് ബോധ്യപ്പെട്ട ഉടന്‍ അനുമതികള്‍ റദ്ദാക്കിയിട്ടുള്ളതാണെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. ഗ്രാമപഞ്ചായത്തിന്‍െറ ലൈസന്‍സ് ഇല്ലാതെ പ്ളാന്‍റ് പ്രവര്‍ത്തിപ്പിച്ചതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. ജനങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് കൂട്ടുനില്‍ക്കില്ളെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബി. ഹരി പറഞ്ഞു. യോഗത്തില്‍ സമരസമിതി ചെയര്‍മാന്‍ ബിജു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി.എസ്. ജേക്കബ്, ബ്ളോക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റ് സജയകുമാര്‍, സി. ദിലീപ് കുമാര്‍ (മുന്‍ ഗ്രാമപഞ്ചായത്ത് അംഗം), ബിന്ദു പ്രകാശ് (ബി.ജെ.പി. മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറി), കെ.കെ. ജിന്‍ഷു, (ദലിത് ഐക്യസമിതി സംസ്ഥാന പ്രസിഡന്‍റ്), രാജന്‍ മാക്കുപാറ (ദലിത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റ്), സിബി. സി.മാത്യു (എസ്.യു.സി.ഐ താലൂക്ക് സെക്രട്ടറി), പി.പി. അനില്‍കുമാര്‍ (ജനതാദള്‍-എസ്. ജില്ലാ സെക്രട്ടറി) എന്നിവര്‍ സംബന്ധിച്ചു. പി.എ. തോമസ് സ്വാഗതവും ദീപു സിറിയക്ക് നന്ദിയും പറഞ്ഞു. ജനവിരുദ്ധ ടാര്‍പ്ളാന്‍റിനെതിരെ സമരം ശക്തമായി തുടരുമെന്ന് സമരസമിതി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.