തൊടുപുഴ: പൊലീസ് സ്റ്റേഷനില്‍നിന്ന് നീതി കിട്ടാതിരിക്കുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍, കേസന്വേഷണം, പൊലീസിന്‍െറ പെരുമാറ്റം, മദ്യലഹരിയില്‍ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരന്‍... ഇതേക്കുറിച്ചെല്ലാം നിങ്ങള്‍ക്ക് പരാതിയുണ്ടോ? മടിക്കേണ്ട. നേരെ എസ്.പിയെ വിളിച്ചറിയിക്കാം. ജില്ലാ പൊലീസ് മേധാവി എ.വി. ജോര്‍ജിന്‍െറ 9497996981എന്ന ഒൗദ്യോഗിക മൊബൈല്‍ നമ്പറിലേക്കാണ് വിളിക്കേണ്ടത്. താഴെ പറയുന്ന അവസരങ്ങളില്‍ ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് എസ്.പി അറിയിച്ചു. * പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്താല്‍ പരാതിക്കാരന് ചോദിക്കാതെതന്നെ ഉടന്‍ രസീത് നല്‍കണം. ചോദിച്ചിട്ടും രസീത് നല്‍കാത്ത സംഭവങ്ങള്‍. * സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പട്ടികജാതി-വര്‍ഗക്കാര്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്റ്റേഷനില്‍ കിട്ടിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണം. ഇക്കാര്യത്തിലെ വീഴ്ചകള്‍. * അന്വേഷണം ഉള്‍പ്പെടെ പൊലീസിന്‍െറ സേവനങ്ങള്‍ക്ക് പണമോ പാരിതോഷികമോ ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും കുറ്റകരമാണ്. അത്തരം സംഭവങ്ങള്‍. * പാസ്പോര്‍ട്ട് വേരിഫിക്കേഷന്‍ പൊലീസ് സൗജന്യമായാണ് നടത്തേണ്ടത്. ആരെങ്കിലും പണം ആവശ്യപ്പെട്ടാല്‍. * പൊലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണം. മര്യാദകേടായും ധിക്കാരത്തോടും പെരുമാറുന്ന ഉദ്യോഗസ്ഥരുടെ വിവരം. * പൊലീസ് സ്റ്റേഷനില്‍ അത്യാവശ്യ സേവനത്തിനായി വിളിക്കുമ്പോള്‍ ഒഴികഴിവു പറഞ്ഞ് സേവനം നിഷേധിക്കുന്ന സംഭവങ്ങള്‍. * പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടി സമയത്ത് മദ്യപിച്ച നിലയില്‍ കണ്ടത്തെിയാല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.