മുളങ്കുന്ന് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വിജയം

പീരുമേട്: കൊക്കയാര്‍ പഞ്ചായത്തിലെ മുളംകുന്ന് വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വിജയം. ഇതോടെ പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി. എല്‍.ഡി.എഫ് സ്വതന്ത്രന്‍ തോമസ് ലൂക്കോസ് തെക്കേല്‍ 235 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എല്‍.ഡി.എഫ് സീറ്റ് തിരിച്ചുപിടിച്ചതോടെ ഭരണസമിതിയില്‍ യു.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമായി. 2011ല്‍ എല്‍.ഡി.എഫ് അധികാരത്തിലത്തെിയ പഞ്ചായത്ത് ഒരു അംഗത്തിന്‍െറ ഭൂരിപക്ഷത്തില്‍ 2015ല്‍ യു.ഡി.എഫ് തിരിച്ചുപിടിച്ചു. 13അംഗ സമിതിയില്‍ യു.ഡി.എഫിന് ഏഴ് എല്‍.ഡി.എഫിന് ആറ് എന്നിങ്ങനെയായിരുന്നു കക്ഷിനില. മുളംകുന്ന് വാര്‍ഡില്‍നിന്ന് ജയിച്ച കേരള കോണ്‍ഗ്രസിലെ ഷാജി ജോസഫ് അംഗത്വം രാജിവെച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് ഉപതെരഞ്ഞെടുപ്പിന് വഴിവെച്ചത്. യു.ഡി.എഫ് പീരുമേട് നിയോജകമണ്ഡലം കണ്‍വീനറായ ജോസഫ് വടക്കേലിന്‍െറ പരാജയം ഭരണം നഷ്ടപ്പെടുന്നതിനൊപ്പം യു.ഡി.എഫിനും കേരള കോണ്‍ഗ്രസിനും ആഘാതമായി. കഴിഞ്ഞതവണ മുളങ്കുന്നില്‍ കേരള കോണ്‍ഗ്രസിലെ ഷാജി ജോസഫ് 234 വോട്ടുകള്‍ക്കാണ് ജയിച്ചത്. ഇവിടെ പ്രസിഡന്‍റ് സ്ഥാനം പട്ടികജാതി സംവരണമാണ്. നെച്ചൂര്‍ തങ്കപ്പന്‍ പ്രസിഡന്‍റാകും. ബി.ഡി.ജെ.എസ് പിന്തുണയോടെ മത്സരിച്ച എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് 103 വോട്ട് ലഭിച്ചപ്പോള്‍ ഇത്തവണ എന്‍.ഡി.എ സ്ഥാനാര്‍ഥി അനീഷ് വാലുപറമ്പിലിന് കിട്ടിയത് 71വോട്ട് മാത്രം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.