അടിമാലി:കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി നേന്ത്രക്കായയുടെയും കപ്പയുടെയും വില കുതിച്ചുയരുന്നു. കിലോക്ക് 53 രൂപവരെയാണ് ഫസ്റ്റ് ക്വാളിറ്റി നേന്ത്രക്കായയുടെ വില. കപ്പ വില 25 കഴിഞ്ഞു മുന്നേറുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി 49 രൂപക്ക് മുകളിലായിരുന്നു നേന്ത്രക്കായ വില. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും വന്‍ നഷ്ടത്തിന്‍െറ കണക്കാണ് മേഖലയിലെ കച്ചവടക്കാരുടെ അനുഭവം. വില ഇനിയും ഉയരുമെന്ന് വ്യാപാരികള്‍ പറയുന്നു. വേനല്‍മഴയിലും കാലവര്‍ഷാരംഭത്തിലുമുണ്ടായ കാറ്റില്‍ വാഴകള്‍ നിലംപൊത്തി വന്‍നഷ്ടം സംഭവിച്ചവരാണ് കര്‍ഷകരില്‍ ഭൂരിപക്ഷവും. പ്രതികൂല കാലാവസ്ഥയിലും പിടിച്ചുനിന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് വില വര്‍ധന. ഓണവിപണി ലക്ഷ്യമിട്ട് ജില്ലയില്‍ ആയിരക്കണക്കില്‍ ആളുകളാണ് നേന്ത്രവാഴ കൃഷിയിറക്കിയത്. ഇതില്‍ നല്ലപങ്കും മഴയിലും കാറ്റിലും നശിച്ചു. സാധാരണ സീസണില്‍ മേട്ടുപാളയത്തുനിന്നാണ് നേന്ത്രക്കായ വിപണിയിലത്തെുന്നത്. എന്നാല്‍, ഇക്കുറി മേട്ടുപാളം നേന്ത്രക്കായ വിപണിയില്‍ കാര്യമായി എത്തിയില്ല. ഇതോടൊപ്പം ഞാലിപ്പൂവന്‍ വിലയും കുതിച്ചുയരുകയാണ്. 58 രൂപയാണ് ഞാലിപ്പൂവന്‍െറ വില. പാളയന്തോടന്‍ വാഴക്കുല പലയിടത്തും ലഭ്യമല്ല. ഹൈറേഞ്ചില്‍ മരച്ചീനി കൃഷി വന്‍തോതില്‍ കുറഞ്ഞതാണ് വില ഉയരാന്‍ കാരണം.മേയ് അവസാനത്തിലും ജൂണ്‍ തുടക്കത്തിലും നേന്ത്രക്കായക്ക് 40 രൂപയായിരുന്നു വില. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലഭിച്ച ഏറ്റവും കൂടിയ വില കിലോക്ക് 24 രൂപയായിരുന്നു. കഴിഞ്ഞ ജൂണ്‍-ജൂലൈ മാസത്തോടെ നട്ട വാഴകളാണ് ഇപ്പോള്‍ വിളവെടുക്കുന്നത്. വയനാട്ടില്‍നിന്ന് നേന്ത്രക്കായ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.