തൊടുപുഴ: വൈകല്യമുള്ളവരുടെ വിവാഹ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് താല്‍പര്യമുള്ളവരുടെ മുഖാമുഖം 31ന് നടത്തുമെന്ന് വഴിത്തല ശാന്തിഗിരി കോളജ് പ്രിന്‍സിപ്പല്‍ ഫാ. പോള്‍ പാറേക്കാട്ടില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകല്യമുള്ള വ്യക്തികളുടെ വിവാഹ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ശാന്തിഗിരി കോളജ് ഒൗട്ട് റീച്ച് പ്രോഗ്രാമും എന്‍.എസ്.എസും ചേര്‍ന്നാണ് മുഖാമുഖം നടത്തുന്നത്. വൈകല്യമുള്ള വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും മുഖാമുഖം കാണുന്നതിനും അനുയോജ്യരായ ജീവിത പങ്കാളികളെ കണ്ടത്തെുന്നതിനുമുള്ള അവസരം ലഭ്യമാക്കുകയാണ് ലക്ഷ്യം. 31ന് രാവിലെ 10.30ന് ശാന്തിഗിരി കോളജ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടത്തുന്നത്. വ്യക്തികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മുഖാമുഖം കാണുന്നതിനും കൂടുതല്‍ അടുത്തറിയുന്നതിനും അനുയോജ്യരായ ജീവിത പങ്കാളികളെ കണ്ടത്തെുന്നതിനും പരിപാടി വേദിയൊരുക്കും. സംഗമത്തിലേക്കുള്ള പ്രവേശം സൗജന്യമാണ്. വൈകല്യമുള്ള വ്യക്തികള്‍ക്കും വൈകല്യമുള്ള വ്യക്തികളെ ജീവിതപങ്കാളിയായി സ്വീകരിക്കാന്‍ സന്മനസ്സുള്ളവര്‍ക്കും മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 9446485117, 9446212911.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.