ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജില്‍ കുട്ടികളുടെ ഡോക്ടറും അസ്ഥിരോഗ വിദഗ്ധനുമില്ല. കുട്ടികളുമായി ദിനംപ്രതി ഇവിടെയത്തെുന്നവരെ തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാസങ്ങളായി റഫര്‍ ചെയ്യുകയാണ്. വാഹനാപകടത്തിലും മറ്റും പെട്ട് ആശുപത്രിയിലത്തെുന്ന രോഗികള്‍ അസ്ഥിരോഗ വിദഗ്ധനില്ലാത്തതിനാല്‍ വളരെയധികം ബുദ്ധിമുട്ടുന്നു. ഈവര്‍ഷം സെപ്റ്റംബര്‍ കഴിഞ്ഞപ്പോള്‍ രണ്ടായിരത്തോളം കുട്ടികളെ ഡോക്ടറില്ലാത്തതിനാല്‍ ഇവിടെനിന്ന് പറഞ്ഞുവിട്ടു. അസ്ഥിരോഗ ഡോക്ടറില്ലാത്തതിനാല്‍ ആയിരത്തോളം രോഗികളെയാണ് പറഞ്ഞുവിട്ടത്. ആഗസ്റ്റ് മാസത്തില്‍ ശിശുരോഗവിഭാഗത്തില്‍ ഒരു ഡോക്ടറെ നിയമിച്ചെങ്കിലും അവര്‍ വര്‍ക്കിങ് അറേഞ്ച്മെന്‍റ് ഉത്തരവ് നേടി സ്ഥലംമാറ്റം വാങ്ങിപ്പോയി. ഡോക്ടര്‍മാര്‍ ഇല്ലാതായതോടെ ഏറ്റവും കൂടുതല്‍ വലയുന്നത് സാധാരണക്കാരും ആദിവാസി വിഭാഗക്കാരുമാണ്. ഒ.പി വിഭാഗത്തില്‍ ദിനംപ്രതി നൂറുകണക്കിന് അമ്മമാരാണ് കുട്ടികളുമായത്തെുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ നിസ്സഹായരായി മടങ്ങുകയാണ് പതിവ്. ജില്ലയുടെ പലഭാഗത്തുനിന്ന് ഇവിടെ കുട്ടികളുമായി മാതാപിതാക്കളത്തെുന്നുണ്ട്. ഒരു സാധാരണ ഹെല്‍ത്ത് സെന്‍ററിന് പ്രയോജനമെങ്കിലും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ജനപ്രതിനിധികളും ഇങ്ങോട്ട് എത്തിനോക്കുന്നില്ല. മെഡിക്കല്‍ കോളജായി ഉയര്‍ത്തിയതോടെ ജില്ലാ പഞ്ചായത്ത് ആശുപത്രിയുടെ ദൈനംദിന കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. ആശുപത്രി വികസന സമിതിയും നിലവിലില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.