മൂന്നാര്‍: കാമറകള്‍ മിഴിതുറന്നതോടെ മൂന്നാര്‍ ഇനി മുതല്‍ പൊലീസിന്‍െറ കര്‍ശന നിരീക്ഷണത്തില്‍. മൂന്നാറിലത്തെുന്ന സഞ്ചാരികള്‍ക്ക് സംരക്ഷണമേകുന്നതിനും മൂന്നാറില്‍ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനും പൊലീസ് ടൗണില്‍ സ്ഥാപിച്ച കാമറകളാണ് ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി റോഡ്, പോസ്റ്റ് ഓഫിസ് കവല, മാട്ടുപ്പെട്ടി സ്റ്റാന്‍ഡ്, ആര്‍.ഒ കവല തുടങ്ങിയ മേഖലകളിലാണ് കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. മൂന്നാര്‍ ടൗണ്‍ മേഖലകളില്‍ നടക്കുന്ന പ്രശ്നങ്ങള്‍ നേരിട്ടറിയുന്നതിനായുള്ള കാമറകളുടെ കണ്‍ട്രൂള്‍ റൂം മൂന്നാര്‍ സി.ഐ ഓഫിസിലാണുള്ളത്. രണ്ടു ടി.വികളില്‍ നാലു കാമറകളുടെ ദൃശ്യങ്ങള്‍ ഒരേ സമയം കാണുന്നതിന് പൊലീസിനു കഴിയും. നാലുവര്‍ഷംമുമ്പു മൂന്നാര്‍ ഡി.വൈ.എസ്.പിയായിരുന്ന വി.എന്‍. സജിയാണ് സന്ദര്‍ശകരുടെ സംരക്ഷണത്തിനായി കാമറകള്‍ സ്ഥാപിക്കണമെന്ന് ട്രാഫിക് കമ്മിറ്റിയില്‍ ആവശ്യപ്പെട്ടത്. മൂന്നാറിലത്തെിയ ദമ്പതികളെ ടാക്സി ഡ്രൈവര്‍മാരില്‍ ചിലര്‍ വളഞ്ഞിട്ട് മര്‍ദിക്കുകയും സംഭവം വിവാദമാകുകയും ചെയ്തതോടെയാണ് ഈ ആവശ്യം ഉന്നയിച്ചത്. ഡിവൈ.എസ്.പിയുടെ ആവശ്യം അംഗീകരിച്ച കമ്മിറ്റി മൂന്നാറിലെ വ്യാപാരികള്‍, പഞ്ചായത്ത്, വിവിധ സംഘടനകളുടെ എന്നിവയുടെ സഹായത്തോടെ കാമറകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു. എന്നാല്‍, അദ്ദേഹത്തിന് സ്ഥാനചലനം വന്നതോടെ പദ്ധതി പാതിവഴിയില്‍ അവസാനിക്കുകയും കാമറകള്‍ സ്ഥാപിക്കാന്‍ ദേശീയപാതയോരങ്ങളില്‍ സ്ഥാപിച്ചിരുന്ന പോസ്റ്റുകള്‍ നോക്കുകുത്തികളാകുകയും ചെയ്തു. സംഭവം വിവാദമായതോടെ ആരംഭിച്ച പണികളാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.