മൂലമറ്റം: കനത്ത മഴയെ തുടര്‍ന്ന് മുട്ടം ഗവ. ഹൈസ്കൂള്‍ കെട്ടിടം ഇടിഞ്ഞുവീണു. ബുധനാഴ്ച വൈകീട്ട് ഏഴോടെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് കെട്ടിടം ഇടിഞ്ഞുവീണത്. 60 വര്‍ഷം പഴക്കമുള്ള ഈ കെട്ടിടത്തില്‍ കുറെനാളായി ക്ളാസ് നടക്കുന്നില്ല. പലതവണ കെട്ടിടം പൊളിച്ചുമാറ്റണമെന്ന അധികാരികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് ഫണ്ട് ലഭിച്ചതാണ്. എന്നാല്‍, പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള ടെന്‍ഡര്‍ നടപടി വൈകുകയായിരുന്നു. നിലവില്‍ തകര്‍ന്ന ഈ കെട്ടിടം പൊളിച്ചുമാറ്റി പുതിയത് പണിതാല്‍ മാത്രമേ ഇവിടെ ആവശ്യത്തിന് സൗകര്യം ലഭിക്കുകയുള്ളൂ. കെട്ടിടം ഭാഗികമായാണ് തകര്‍ന്നത്. സമീപത്തുള്ള മറ്റ് കെട്ടിടങ്ങളില്‍ ക്ളാസുകള്‍ നടക്കുന്നുണ്ട്. കൂടാതെ കുട്ടികള്‍ ശുചിമുറിയിലേക്കും മറ്റും കടന്നു പോകുന്നത് ഈ കെട്ടിടത്തിന്‍െറ മുന്നിലൂടെയാണ്. വൈകീട്ടായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ഭാഗികമായി തകര്‍ന്ന കെട്ടിടത്തിന് സമീപത്ത് ക്ളാസ് മുറികള്‍ നടത്തുന്നതിന് സാധിക്കാത്ത അവസ്ഥയാണ്. ഇതോടെ ക്ളാസ് നടത്താന്‍ കഴിയാത്ത സ്ഥിതിയായി എന്ന് പി.ടി.എ ഭാരവാഹികള്‍ പറയുന്നു. വ്യാഴാഴ്ച പെയ്ത മഴയിലും തൊടുപുഴ-മൂലമറ്റം റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഒരു മണിക്കൂറിനുശേഷം ഫയര്‍ഫോഴ്സ് എത്തിയാണ് മരം മുറിച്ചു നീക്കിയത്. കോളപ്ര ചക്കുളത്തുകാവിന് സമീപമാണ് സംഭവം. മൂന്നോളം പോസ്റ്റുകള്‍ ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധവും നിലച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.