സി.പി.എം നേതാവിന്‍െറ നാമനിര്‍ദേശ പത്രിക തള്ളി

അടിമാലി: കൊന്നത്തടി പഞ്ചായത്തില്‍ മുനിയറ സൗത് അഞ്ചാംവാര്‍ഡില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്ന സി.പി.എം നേതാവ് വക്കച്ചന്‍ തോമസിന്‍െറ നാമനിര്‍ദേശ പത്രികതള്ളി. ഇടതുമുന്നണി സ്ഥാനാര്‍ഥിയായി വക്കച്ചന്‍ തോമസും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ജിന്‍സും സ്വതന്ത്രന്മാരായി മൂന്നുപേരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഇതില്‍ വക്കച്ചന്‍ തോമസിന്‍െറ പത്രിക തള്ളിയതോടെ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി പിന്തുണ നല്‍കുന്നതിനുള്ള ചര്‍ച്ച ആരംഭിച്ചു. സി.പി.എമ്മിന്‍െറ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായിരുന്നു വക്കച്ചന്‍ തോമസ്. 2005ല്‍ മത്സരിച്ച് ജയിച്ച വക്കച്ചന്‍ തോമസ് മിനുട്സ് രേഖപ്പെടുത്താതെ ചെയ്ത പണിക്കന്‍കുടി-പുല്ലുകണ്ടം റോഡ് വിഷയത്തില്‍ ഓംബുഡ്സ്മാന്‍ എടുത്ത നടപടിയുടെ പേരിലാണ് അയോഗ്യനാക്കിയത്. ഇതോടെ വാര്‍ഡില്‍ യു.ഡി.എഫ്-ബി.ജെ.പി പോരിന് കളമൊരുങ്ങുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.