തൊടുപുഴ: നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ നഗരസഭയില്‍ യു.ഡി.എഫിലെ പ്രതിസന്ധി പരിഹരിച്ചു. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് ധാരണ. പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസമായിരുന്ന ശനിയാഴ്ച കോണ്‍ഗ്രസിലെയും കേരള കോണ്‍ഗ്രസിലെയും വിമതര്‍ മത്സര രംഗത്തുനിന്നു പിന്‍മാറി. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് -18, മുസ്ലിംലീഗ് -8, കേരള കോണ്‍ഗ്രസ് എം -6, കേരള കോണ്‍ഗ്രസ് ജേക്കബ് -1, സി.എം.പി -1, ആര്‍.എസ്.പി -1 വീതം സീറ്റുകളില്‍ മത്സരിക്കും. നഗരസഭയില്‍ മൂന്നു വാര്‍ഡുകളെ ചൊല്ലിയായിരുന്നു കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് തര്‍ക്കം ഉടലെടുത്തിരുന്നത്. 12,13,21 വാര്‍ഡുകളായിരുന്നു തര്‍ക്കവിഷയം. 12ാം വാര്‍ഡില്‍ കേരള കോണ്‍ഗ്രസിന്‍െറ മേഴ്സി കുര്യനും 13ല്‍ അഡ്വ. ജോമോനും പത്രിക നല്‍കിയിരുന്നു. വാര്‍ഡ് 13ല്‍ നിലവില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ഷിബിലി സാഹിബും പത്രിക സമര്‍പ്പിച്ചു. കേരള കോണ്‍ഗ്രസിന് ആറു വാര്‍ഡുകള്‍ ലഭ്യമാകണമെങ്കില്‍ മേഴ്സി കുര്യനും അഡ്വ. ജോമോനും സീറ്റ് ലഭിക്കണം. ഇതേതുടര്‍ന്ന് കേരള കോണ്‍ഗ്രസ് -എം നേതാവും ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ അഡ്വ. ജോസഫ് ജോണ്‍ 21ല്‍ പത്രിക സമര്‍പ്പിച്ചിരുന്നു. ന്യൂമാന്‍ കോളജ് വാര്‍ഡില്‍ 21ല്‍ കോണ്‍ഗ്രസിന്‍െറ ഷാഹുല്‍ ഹമീദാണ് മത്സരിക്കുന്നത്. ചര്‍ച്ചകള്‍ക്കൊടുവില്‍ 11, 12, 13, 27, 28, 34 വാര്‍ഡുകള്‍ കേരള കോണ്‍ഗ്രസിന് നല്‍കാന്‍ ധാരണയാകുകയായിരുന്നു. ഇതേതുടര്‍ന്ന് വാര്‍ഡ് 13ല്‍ കോണ്‍ഗ്രസ് നേതാവ് ഷിബിലി സാഹിബും വാര്‍ഡ് 21ല്‍ കേരള കോണ്‍ഗ്രസ് നേതാവ് അഡ്വ. ജോസഫ് ജോണും പത്രിക പിന്‍വലിക്കുകയായിരുന്നു. വാര്‍ഡ് 21ല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് മഹേഷ് പത്രിക പിന്‍വലിച്ചത് കോണ്‍ഗ്രസിന് ആശ്വാസമായി. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ വാരികാട്ടാണ്. വെങ്ങല്ലൂര്‍, ഗുരു ഐ.ടി.സി, വേങ്ങത്താനം, മഠത്തികണ്ടം, മുനിസിപ്പല്‍ യു.പി സ്കൂള്‍, അമ്പലം വാര്‍ഡ്, ബി.എച്ച്.എസ്, വടക്കുംമുറി , പെട്ടേനാട്, ഹോളി ഫാമിലി ഹോസ്പിറ്റല്‍ വാര്‍ഡ്, കല്ലുമാരി, കരൂപ്പാറ, പട്ടയംകവല, മുതലക്കോടം, ഉണ്ടപ്ളാവ്, ബി.ടി.എം സ്കൂള്‍, കുമ്മാംകല്ല്, മലേപ്പറമ്പ്, കീരിക്കോട്, മുതലിയാര്‍ മഠം, കോളജ്, മാരാംകുന്നേല്‍, മുനിസിപ്പല്‍ ഓഫീസ്, കാഞ്ഞിരമറ്റം, ഒളമറ്റം, അറക്കപ്പാറ, കോതായിക്കുന്ന്, ചുങ്കം, കോലാനി, നടുക്കണ്ടം, പാറക്കടവ്, അമരംകാവ്, കോ ഓപറേറ്റിവ് ഹോസ്പിറ്റല്‍, റിവര്‍ വ്യൂ, മണക്കാട് എന്നിവയാണ് തൊടുപുഴ മുനിസിപ്പാലിറ്റിയിലെ വാര്‍ഡുകള്‍. കേരള കോണ്‍ഗ്രസില്‍ ജെസി ജോസ് (വാര്‍ഡ് -11 മുതലക്കോടം), മേഴ്സി കുര്യന്‍ (വാര്‍ഡ് 12 കാരൂപ്പാറ), അഡ്വ. ജോമോന്‍ ഉലഹന്നാന്‍ (വാര്‍ഡ് 13 കുന്നം), ലൂസി ജോസഫ് (വാര്‍ഡ് 27 കോതായിക്കുന്ന്), ജെസ്നമോള്‍ മൈക്കിള്‍ (വാര്‍ഡ് 28 ചുങ്കം), പ്രഫ്. ജെസി ആന്‍റണി (വാര്‍ഡ് 34 റിവര്‍വ്യൂ) എന്നിവരാണ് മത്സര രംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.