കുമളി: സീറ്റ് നിഷേധിക്കപ്പെട്ട പഞ്ചായത്ത് അംഗം ആദിവാസി കുടുംബങ്ങളുടെ കരഘോഷങ്ങളുടെയും ആര്‍പ്പുവിളികളുടെയും അകമ്പടിയോടെ സ്വതന്ത്രനായി മത്സരിക്കാന്‍ പത്രിക നല്‍കി. കുമളി ഗ്രാമപഞ്ചായത്തിലെ ഭരണസമിതി അംഗമായ ഷാജിമോന്‍ ശ്രീധരന്‍നായരാണ് 200ഓളം ആദിവാസി കുടുംബങ്ങളുടെ അകമ്പടിയോടെ പത്രിക നല്‍കിയത്. കുമളി ഗ്രാമപഞ്ചായത്ത് തേക്കടി വാര്‍ഡ് അംഗമായ ഷാജിമോന് അവസാന നിമിഷമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം നിഷേധിച്ചത്. പഞ്ചായത്തിലെ കൊല്ലംപട്ടട വാര്‍ഡില്‍ ഉള്‍ക്കൊള്ളുന്ന പളിയക്കുടി, ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്കൊപ്പം പ്രകടനമായത്തെി കുമളി പഞ്ചായത്ത് വരണാധികാരിക്കാണ് പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്നാണ് അവസാനഘട്ടത്തില്‍ ഷാജിമോനെ പട്ടികയില്‍നിന്ന് ഒഴിവാക്കി ഐ ഗ്രൂപ്പ് പ്രതിനിധിയായ മണ്ഡലം കമ്മിറ്റി ഭാരവാഹിക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയത്. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തത്തെിയ ആദിവാസി കുടുംബാംഗങ്ങളും വിശ്രമമില്ലാതെ ഷാജിയുടെ വിജയത്തിന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചശേഷമാണ് മടങ്ങിപ്പോയത്. ആദിവാസികള്‍ക്കുമാത്രമായി ഇവിടെ 346 വോട്ടാണുള്ളത്. ഷാജിമോന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനത്തെിയത് ഇരുമുന്നണി സ്ഥാനാര്‍ഥികള്‍ക്കും തലവേദനയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.