മൂന്നാര്‍: മാട്ടുപ്പെട്ടി ജലാശയത്തില്‍ മുങ്ങിമരിച്ച നിത്യയുടെ മരണത്തില്‍ സംശയമുള്ളതായി പിതാവ് നല്‍കിയ പരാതിയില്‍ മൂന്നാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 21നാണ് മാട്ടുപ്പെട്ടി ജലാശയത്തില്‍ 13കാരിയായ നിത്യയുടെ മൃതദേഹം കണ്ടത്. ഉച്ചയോടെ വീടിന് സമീപത്തെ മുത്തശ്ശിയുടെ വീട്ടില്‍പോയ നിത്യ മടങ്ങിയത്തെിയില്ല. തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി കൊടുത്തു. നാട്ടുകാരും ഫയര്‍ഫോഴ്സും നടത്തിയ തിരച്ചിലില്‍ മാട്ടുപ്പെട്ടി ജലാശയത്തില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടത്തെി. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുള്ളതായി വീട്ടുകാര്‍ പൊലീസിനെ അറിയിച്ചെങ്കിലും തുടരന്വേഷണം നടത്തുന്നതിന് ബന്ധപ്പെട്ടവര്‍ തയാറായില്ല. തുടര്‍ന്നാണ് മകളുടെ മരണത്തില്‍ സംശയമുള്ളതായി പിതാവ് മൂന്നാര്‍ എ.എസ്.പിക്ക് പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.