ജനസംഖ്യാനുപാതിക പ്രാതിനിധ്യം നല്‍കണം –വീരശൈവ മഹാസഭ

തൊടുപുഴ: മതാടിസ്ഥാനത്തിനുള്ള ജനസംഖ്യാ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയെങ്കിലും ജാതി തിരിച്ചുള്ള സെന്‍സസ് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താത്തത് ദുരൂഹമാണെന്ന് എ.ഐ.വി.എം ഇടുക്കി ജില്ലാ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. വീരശൈവര്‍ക്ക് നിയമസഭയില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം വേണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. സംസ്ഥാന പ്രസിഡന്‍റ് ടി.പി. കുഞ്ഞുമോന്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന കമ്മിറ്റി അംഗം സ്വാമി ദേവചൈതന്യ ആത്മീയ പ്രഭാഷണം നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്ക് എ.ഐ.വി.എം കേന്ദ്ര കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രതിഭാ പുരസ്കാരം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. ശിവന്‍ വിതരണം ചെയ്തു. ഓഫ് റോഡ് അഖിലേന്ത്യാ താരം ആതിര മുരളി, സ്റ്റേറ്റ് കരാട്ട സെലക്ടര്‍ ജ്യോതിലക്ഷ്മി, സെല്‍മി ദ ആന്‍സര്‍ വിജയി അല്‍ഫിത്ത് കെ. ഖാദര്‍ എന്നിവരെയും വീരശൈവ സമുദായത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാജു കുട്ടപ്പനെയും ചടങ്ങില്‍ ആദരിച്ചു. ജില്ലാ പ്രസിഡന്‍റ് സി.ടി. പ്രീമിയര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ പി.എന്‍. വിനോദ്, ജില്ലാ സെക്രട്ടറി സി.എന്‍. ചന്ദ്രന്‍, ബിജു ചീങ്കല്ളേല്‍, കെ.എ. നീലകണ്ഠന്‍പിള്ള, കെ.എ. മണി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.