തൊടുപുഴ: റബര്‍ വില താഴേക്ക് കൂപ്പുകുത്തിയതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. 240രൂപ വരെ ലഭിച്ചിരുന്ന റബറിന് ഇപ്പോള്‍ കിട്ടുന്നത് പകുതിയിലും താഴെയാണ്. ഉല്‍പാദനച്ചെലവ് കുറഞ്ഞിട്ടുമില്ല. ജില്ലയില്‍ 50,000 ഹെക്ടറിലധികം റബര്‍ കൃഷിയുണ്ടെന്നാണ് കണക്ക്. മിക്ക തോട്ടങ്ങളിലും ടാപ്പിങ് നിലച്ചു. ടാപ്പിങ് കൂലിയും മറ്റ് ചെലവുകളും കഴിഞ്ഞ് ബാക്കിയൊന്നുമില്ലാത്തതിനാല്‍ തോട്ടം വെറുതെയിടുന്നതാണ് നല്ലതെന്ന് കര്‍ഷകര്‍ പറയുന്നു. ഇത്തവണ മഴക്കാലത്ത് തോട്ടങ്ങളില്‍ ഷേയ്ഡ് ഇടുന്നതും പലരും വേണ്ടെന്നുവെച്ചു. വളത്തിനും ഷേഡിനും ടാപ്പിങ് തൊഴിലാളിക്കും നല്‍കാനുള്ള തുക റബറില്‍നിന്ന് കിട്ടില്ളെന്നതാണ് കാരണം. ചെറുകിട റബര്‍ കര്‍ഷകരും ടാപ്പിങ് തൊഴിലാളികളുമാണ് വിലയിടിവില്‍ തളര്‍ന്നത്. ടാപ്പിങ് തൊഴിലാളികള്‍ മാസങ്ങളായി ജോലിയില്ലാതെ കഷ്ടപ്പെടുകയാണ്. സമാന പ്രതിസന്ധി നേരിടുന്ന മറ്റ് തൊഴിലാളികള്‍ക്ക് പലവിധ ആനുകൂല്യങ്ങളും ലഭിക്കുമ്പോള്‍ ടാപ്പിങ് തൊഴിലാളികളെ സഹായിക്കാന്‍ ആരുമില്ളെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. ഇതോടെ കര്‍ഷകരിലും അമര്‍ഷം പുകയുകയണ്. വില നൂറിലും താഴെയായത് റബര്‍ വില വര്‍ധിക്കുമെന്ന പ്രതീക്ഷയിലായിരുന്ന കര്‍ഷകരില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. മലയോര മേഖലയിലെ റബര്‍ കര്‍ഷകര്‍ കടുത്ത വെല്ലുവിളികളാണ് ദിവസവും നേരിടുന്നത്. കര്‍ഷകരില്‍നിന്ന് റബര്‍ എടുക്കാന്‍ വ്യാപാരികള്‍ തയാറാകുന്നില്ല. വില താഴ്ന്നതിനെ തുടര്‍ന്ന് പല കടകളും പൂട്ടി. റബര്‍ വാങ്ങാന്‍ കമ്പനികള്‍ തയാറാകാത്തതിനെ തുടര്‍ന്ന് വ്യാപാരികളുടെ പക്കല്‍ സ്റ്റോക് കെട്ടിക്കിടക്കുകയാണ്. ജില്ലയിലെ ഭൂരിഭാഗം റബര്‍ കര്‍ഷകരും റബര്‍പാല്‍ ഷീറ്റാക്കാതെ വില്‍ക്കുന്നവരാണ്. ഇവര്‍ക്ക് 55 രൂപയാണത്രെ കഴിഞ്ഞദിവസം ലഭിച്ചത്. വര്‍ധിച്ച ഉല്‍പാദനച്ചെലവും കുറഞ്ഞ വരുമാനവും മൂലം റബര്‍ കൃഷി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ളെന്നാണ് ഇവര്‍ പറയുന്നത്. പാകമായ റബര്‍ മരങ്ങള്‍ പോലും വെട്ടാന്‍ കര്‍ഷകര്‍ തയാറാകുന്നില്ല. പലരും റബര്‍ മരങ്ങള്‍ വെട്ടിവിറ്റ് കന്നാര കൃഷി ആരംഭിച്ചിട്ടുണ്ട്. ഭരണാധികാരികളുടെ നിസ്സംഗതയില്‍ പ്രതിഷേധിച്ച് വ്യത്യസ്ത സമരരീതികളും ഇവര്‍ ആവിഷ്കരിക്കുന്നുണ്ട്. റബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് ജനശക്തി നേതൃത്വത്തില്‍ ശനിയാഴ്ച വൈകീട്ട് നാലിന് റബര്‍ ഷീറ്റ് പറത്തല്‍ സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. റബര്‍ വിലയിടിവിലൂടെ കര്‍ഷകന്‍െറ പ്രതീക്ഷകള്‍ കാറ്റില്‍ പറന്ന സാഹചര്യത്തിലാണ് ഇതെന്ന് ജനശക്തി രക്ഷാധികാരിയും ഇളംദേശം ബ്ളോക് അംഗവുമായ ബേസില്‍ ജോണ്‍ തറയാനിയില്‍ പറഞ്ഞു. റബറിന്‍െറ വിലത്തകര്‍ച്ച മൂലം നിത്യവൃത്തി വഴിമുട്ടിയ സാഹചര്യത്തിലാണ് ഈ പുതുസമരരീതി. റബറിന്‍േറയും ക്രൂഡ് ഓയിലിന്‍േറയും വിലയിടിഞ്ഞിട്ടും റബര്‍ ഉല്‍പന്നങ്ങളുടെയും പെട്രോളിയം ഉല്‍പന്നങ്ങളുടെയും വില കുറക്കാതെ കുത്തക മുതലാളിമാരെയും പൊതുമേഖലാ കമ്പനികളെയും പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാറെന്നും ഈ കൊള്ളയടിക്കെതിരെയാണ് സമരമെന്നും ബേസില്‍ വ്യക്തമാക്കി. അടുത്തിടെ റബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ ഒരു കര്‍ഷകന്‍ റബര്‍ പുകപ്പുര കത്തിച്ച് പ്രതിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.