ചെറുതോണി: ജില്ലാ പഞ്ചായത്തിന്‍െറ ഉടമസ്ഥതയിലുള്ള ഭൂമി കൈയേറി അനധികൃതമായി നിര്‍മിച്ച ഡി.സി.സി ജനറല്‍ സെക്രട്ടറിയുടെ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതില്‍നിന്ന് മുഖ്യമന്ത്രി പിന്മാറണമെന്ന് എല്‍.ഡി.എഫ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൈയേറ്റത്തിന് സാധുത നല്‍കാന്‍ മുഖ്യമന്ത്രിയെ മറയാക്കുന്നത് അപമാനകരമാണ്. ചെറുതോണി ടൗണിന്‍െറ ഹൃദയഭാഗത്താണ് സര്‍ക്കാര്‍ ഭൂമി കൈയേറി ബഹുനില മന്ദിരം നിര്‍മിച്ചത്. ഭരണസ്വാധീനത്തിന് വഴങ്ങി ഉദ്യോഗസ്ഥര്‍ നിയമലംഘനത്തിന് കൂട്ടുനിന്നാല്‍ ബഹുജന പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ നേതാക്കളായ സി.വി. വര്‍ഗീസ്, എം.കെ. പ്രിയന്‍, അനില്‍ കൂവപ്ളാക്കല്‍, റോമിയോ സെബാസ്റ്റ്യന്‍, പി.എം. അസീസ്, സണ്ണി ഇല്ലിക്കല്‍, ജോയി തോമസ്, കെ.ജി. സത്യന്‍, പി.ബി. സബീഷ്, സിനോജ് വള്ളാടി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.