മരണസംഖ്യ മുകളിലേക്ക്; 12 മരണം

-പുതുതായി 210 പേർക്ക് കോവിഡ് - മരിച്ചവരുടെ എണ്ണം 114 ആയി രോഗം സ്ഥിരീകരിച്ചവർ 8000ത്തിലേക്ക് ബംഗളൂരു: സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച് കോവിഡ് മരണസംഖ്യ കുത്തനെ ഉയരുന്നു. ഒറ്റദിവസത്തിനിടെ 12 കോവിഡ് മരണമാണ് വ്യാഴാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരിച്ചവരുെട എണ്ണം 114 ആയി ഉയർന്നു. സംസ്ഥാനത്ത് ആദ്യമാണ് ഒറ്റദിവസം ഇത്രയധികം കോവിഡ് മരണങ്ങൾ നടക്കുന്നത്. ബംഗളൂരുവിൽ ചികിത്സയിലായിരുന്ന 57കാരൻ, 58കാരൻ, 39കാരൻ, 40കാരി, 68കാരൻ, 74കാരി, 65കാരി, 31കാരൻ എന്നിവരാണ് മരിച്ചത്. കൊപ്പാലിൽ 50കാരിയും ബിദറിൽ 55കാരനും വിജയപുരയിൽ 66കാരിയും കലബുറഗിയിൽ 50കാരനുമാണ് മരിച്ചത്. പുതുതായി 210 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7944 ആയി ഉയർന്നു. വ്യാഴാഴ്ച 179 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതോടെ ആശുപത്രിവിട്ടവരുടെ എണ്ണം 4983 ആയി ഉയർന്നു. നിലവിൽ 2843 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 73 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച 210 പേരിൽ 21 പേർ വിദേശത്തുനിന്നും 58 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽനിന്ന് വ്യത്യസ്തമായി സമ്പർക്കം വഴിയും യാത്രാപശ്ചാത്തലമില്ലാത്തവർക്കും വ്യാപകമായി രോഗം സ്ഥിരീകരിക്കുന്നതും ആശങ്ക ഉയർത്തുകയാണ്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 210 പേരിൽ 39 പേർക്ക് രോഗം പകർന്നതിൻെറ ഉറവിടം കണ്ടെത്താനായിട്ടില്ല. വ്യാഴാഴ്ച ബെള്ളാരിയിലും കലബുറഗിയിലും 48 പേർക്ക് വീതം രോഗം സ്ഥിരീകരിച്ചു. ദക്ഷിണ കന്നട (23), രാമനഗര (21), ബംഗളൂരു അർബൻ (17), യാദ്ഗിർ (8), മാണ്ഡ്യ (7), ബിദർ (6), ഗദഗ് (5), റായ്ച്ചൂർ (4), ഹാസൻ (4), ധാർവാഡ് (4), ദാവൻഗരെ (3), ചിക്കമഗളൂരു (3), വിജയപുര (2), ഉത്തര കന്നട (2), മൈസൂരു (2), ബാഗൽകോട്ട് (1), ശിവമൊഗ്ഗ (1), കൊപ്പാൽ (1) എന്നിങ്ങനെയാണ് ജില്ലകളിൽ വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ബംഗളൂരുവിൽ രോഗം സ്ഥിരീകരിച്ച 17 പേരിൽ നാലുപേർ ഇൻഫ്ലുവൻസ അസുഖത്തോടെ ചികിത്സ തേടിയവരാണ്. ഇതര സംസ്ഥാനത്തുനിന്നെത്തിയ അഞ്ചുപേർക്കും സമ്പർക്കം വഴി മൂന്നുപേർക്കും രോഗം സ്ഥിരീകരിച്ചു. അഞ്ചുപേർക്ക് എവിടെനിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.