കോവിഡ് വ്യാപനം തടയാൻ യാഗം; പങ്കെടുത്ത് യെദിയൂരപ്പ

ബംഗളൂരു: ലോകത്തിൻെറ ക്ഷേമത്തിനും കോവിഡ്-19 വ്യാപനം തടയുന്നതിനുമായി നടത്തിയ യാഗത്തിൽ പങ്കെടുത്ത് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ബംഗളൂരു ശങ്കരാപുരത്തെ ശ്രീ ശൃംഗേരി ശങ്കരമഠത്തിലെ ക്ഷേത്രത്തിൽ നടത്തിയ 'ശ്രീ ധന്വന്തരി യാഗ'ത്തിലാണ് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ, ടൂറിസം മന്ത്രി സി.ടി. രവി, ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യ തുടങ്ങിയവർ പങ്കെടുത്തത്. മാസ്ക് ഉൾപ്പെടെ ധരിച്ചാണ് നേതാക്കൾ യാഗത്തിന് സാക്ഷ്യം വഹിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.