308 പേർക്കുകൂടി കോവിഡ്; 387 േപർക്ക് രോഗമുക്തി

മൂന്നു മരണംകൂടി; ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5760 ബംഗളൂരു: സംസ്ഥാനത്ത് പുതുതായി 308 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ, ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5760 ആയി. തിങ്കളാഴ്ച േരാഗം സ്ഥിരീകരിച്ചവരെക്കാൾ കൂടുതൽ പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. തിങ്കളാഴ്ച മാത്രം 387 പേരാണ് ആശുപത്രി വിട്ടത്. 3175 പേരാണ് ചികിത്സയിലുള്ളത്. മൂന്നുപേർകൂടി സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ, മരിച്ചവരുടെ എണ്ണം 64 ആയി. മരിച്ച മൂന്നുപേരും ബംഗളൂരുവിൽ ചികിത്സയിലായിരുന്നു. ശ്വാസകോശ രോഗ ബാധിതനായ 67കാരനെ ജൂൺ ആറിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ചയാണ് മരിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സയിലായിരുന്ന 48കാരി ജൂൺ അഞ്ചിനാണ് മരിച്ചത്. തിങ്കളാഴ്ചയാണ് പരിശോധന ഫലം പോസിറ്റിവായത്. ശ്വാസകോസ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന 65കാരിയും ജൂൺ അഞ്ചിന് മരിച്ചു. ഇവരുടെയും കോവിഡ് പരിശോധന ഫലം തിങ്കളാഴ്ചയാണ് പോസിറ്റിവായത്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച 308 പേരിൽ 277 പേരും ഇതര സംസ്ഥാനങ്ങളിൽനിന്നും ഒരാൾ വിദേശത്തുനിന്നും എത്തിയതാണ്. 277 പേരിൽ പത്തു പേരൊഴികെ ബാക്കിയെല്ലാവരും മഹാരാഷ്ട്രയിൽനിന്ന് എത്തിയവരാണ്. കലബുറഗിയിൽ മാത്രം 99 പേർക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. ബംഗളൂരുവിൽ 18 പേർക്ക് രോഗം സ്ഥിരീകരിച്ചു. 18ൽ 13 പേർക്കും സമ്പർക്കം വഴിയാണ് രോഗം പകർന്നത്. യാദ്ഗിർ (66), ബിദർ (48), ഉഡുപ്പി (45), ബെള്ളാരി (8), ഗദഗ് (6), ശിവമൊഗ്ഗ (4), ധാർവാഡ് (4), ഹാസൻ (3), ദക്ഷിണ കന്നട (3), ബാഗൽകോട്ട് (2), കൊപ്പാൽ (1), രാമനഗര (1) എന്നിങ്ങനെയാണ് തിങ്കളാഴ്ച മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. നിയമ സർവകലാശാലക്കുള്ള സർക്കാർ ഫണ്ട് വെട്ടിക്കുറച്ചു ബംഗളൂരു: നാഷനൽ ലോ സ്കൂൾ ഒാഫ് ഇന്ത്യ സർവകലാശാലക്ക് (എൻ.എൽ.എസ്.ഐ.യു) സംസ്ഥാന സർക്കാർ നൽകുന്ന വാർഷിക ഫണ്ട് കുത്തനെ വെട്ടിക്കുറച്ചു. വാർഷിക ഫണ്ടിൽ 75 ശതമാനമാണ് കുറച്ചത്. മൂന്നു വര്‍ഷമായി രണ്ടുകോടി വീതം ലഭിച്ചിരുന്നു. 2020-21 അധ്യയന വർഷത്തിൽ 50 ലക്ഷം രൂപയാണ് നൽകിയത്. അതേസമയം, മൈസൂരു സര്‍വകലാശാല, മംഗളൂരു സര്‍വകലാശാല, ധാര്‍വാഡിലെ കര്‍ണാടക സര്‍വകലാശാല എന്നിവക്ക് നൽകുന്ന ഫണ്ടിൽ വർധന വരുത്തി. വിവേചനത്തിനെതിരെ വിദ്യാർഥികൾ പ്രതിഷേധത്തിലാണ്. നിയമ സർവകലാശാലക്കുള്ള ഫണ്ട് മാത്രം വെട്ടിക്കുറച്ചതിനെതിരെ വ്യാപകമായ വിമർശനം ഉയരുന്നുണ്ട്. വിദ്യാർഥികളുടെ ഫീസിന് പുറമെ സർക്കാർ നൽകിവരുന്ന രണ്ടു കോടികൂടി ഉപയോഗിച്ചാണ് സർവകലാശാലയുടെ പ്രവർത്തനം. എന്നാൽ, സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിൽ ഏറ്റക്കുറച്ചിലുണ്ടാകുമെന്നും ഇക്കാര്യത്തിൽ അസ്വഭാവികതയൊന്നുമില്ലെന്നുമാണ് നിയമ മന്ത്രി ജെ.സി. മധുസ്വാമി അറിയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.