ബംഗളൂരു: ജൂൺ ആദ്യം കാലവർഷം എത്തുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻെറ മുന്നറിയിപ്പിനെ തുടർന്ന് ബി.ബി.എം.പി മാർഗനിർദേശങ്ങൾ പുറത്തിറക്കി. ജനങ്ങൾക്കായി ഹെൽപ് ലൈൻ നമ്പറുകളും ബി.ബി.എം.പി പ്രസിദ്ധീകരിച്ചു. മഴയുള്ളപ്പോൾ മരങ്ങൾക്ക് കീഴെ അഭയം തേടരുതെന്നും അത്യാവശ്യം ഇല്ലെങ്കിൽ മഴയുള്ളപ്പോൾ വീടിന് പുറത്തിറങ്ങരുതെന്നും നിർദേശത്തിൽ പറയുന്നു. താഴ്ന്ന പ്രദേശങ്ങളിലും മഴവെള്ള കനാലുകൾക്ക് സമീപവും താമസിക്കുന്നവർ ജാഗ്രത പുലർത്തണം. വെള്ളം കയറുന്ന സാഹചര്യമുണ്ടായാൽ വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുത്. വെള്ളപ്പൊക്ക സാധ്യത മുന്നിൽകണ്ട് പ്രധാന രേഖകളെല്ലാം പെട്ടെന്ന് എടുത്തുമാറ്റാവുന്ന രീതിയിൽ സൂക്ഷിച്ചുവെക്കണം. വീടുവിട്ടുപുറത്തുപോകുമ്പോൾ മെയിൻ സ്വിച്ച്, ഗ്യാസ് സിലിണ്ടർ എന്നിവ ഒാഫ് ചെയ്യണം. മഴക്കാലത്ത് വാഹനങ്ങളുടെ വേഗം കുറക്കണം. ഹെൽപ് ലൈൻ നമ്പറുകൾ: 080-22660000, വാട്‌സ്ആപ്: 9480685700. സോണൽ ഹെൽപ് ലൈൻ നമ്പറുകൾ: സെൻട്രൽ ഒാഫിസ് (080-22221188), ആർ.ആർ.നഗർ (080-28600954), െബാമ്മനഹള്ളി (080-25735642), ബംഗളൂരു സൗത് (080-26566362), ദാസറഹള്ളി(080-28393688), യെലഹങ്ക (080-23636671), മഹാദേവപുര (080-28512301), വെസ്റ്റ് (080-23463366), ഈസ്റ്റ് (080-22975803), ഫയര്‍ഫോഴ്സ് (101, 080-22971500), കർണാടക ദുരന്ത നിരീക്ഷണ കേന്ദ്രം (1070, 080-22340676). ബി.ഡി.എ (080-23442273), ബെസ്കോം (1912, 9449844640), ബി.ഡബ്ല്യു.എസ്.എസ്.ബി (1916, 080-22238888. വാട്‌സ്ആപ് 8762228888), ട്രാഫിക്: (080-22942926). നിംഹാൻസ് ഒ.പി വിഭാഗം ഇന്ന് മുതൽ ബംഗളൂരു: രണ്ടുമാസമായി പ്രവർത്തനം നിർത്തിവെച്ച ബംഗളൂരു 'നിംഹാൻസ്' ആശുപത്രിയിലെ ഒ.പി. വിഭാഗം തിങ്കളാഴ്ച മുതൽ വീണ്ടും പ്രവർത്തനം തുടങ്ങും. കോവിഡിൻെറ പശ്ചാത്തലത്തിൽ ടെലിഫോണിലൂടെയായിരിക്കും ചികിത്സാ നിർദേശങ്ങൾ നൽകുക. ദിവസം 200ലധികം രോഗികൾക്ക് ഇത്തരത്തിൽ ചികിത്സ സൗകര്യമൊരുക്കാൻ കഴിയുമെന്നാണ് അധികൃതർ അറിയിക്കുന്നത്. ലോക്ഡൗണിന് മുമ്പ് ശരാശരി 2000 പേരാണ് ഒരു ദിവസം നിംഹാൻസിൻെറ ഒ.പി വിഭാഗത്തിൽ എത്തിയിരുന്നത്. എന്നാൽ, ലോക് ഡൗണിൽ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ചികിത്സ നൽകാനുള്ള സംവിധാനം മാത്രമായി പ്രവർത്തനം ചുരുക്കുകയായിരുന്നു. നേരത്തെ ചികിത്സ തേടിയവർക്ക് ഫോണിലൂടെ ഡോക്ടർമാർ മാർഗനിർദേശങ്ങൾ നൽകി. രണ്ടുമാസത്തിനിടെ ഹെൽപ് ലൈനിലേക്ക് 2.7 ലക്ഷം ഫോൺേകാളുകളാണ് ലഭിച്ചത്. കോവിഡ് ഭയം കൊണ്ടുള്ള മാനസിക സമ്മർദം ലഘൂകരിക്കാൻ വിളിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ഒ.പി. വിഭാഗത്തിൽ ചികിത്സ തേടാൻ ഫോൺ: 080-26991699 പി.യു. പരീക്ഷ ഫലം ജൂലൈയിൽ ബംഗളൂരു: രണ്ടാം വർഷ പ്രീ യൂനിവേഴ്സിറ്റി പരീക്ഷ ഫലം ജൂലൈ എട്ടിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ അറിയിച്ചു. പത്താം ക്ലാസ് പരീക്ഷ ഫലം ജൂലൈ അവാസന ആഴ്ചയും പ്രസിദ്ധീകരിക്കും. ലോക്ഡൗണിനെ തുടർന്ന് നീട്ടിവെച്ച രണ്ടാം വർഷ പി.യു ഇംഗ്ലീഷ് പരീക്ഷ ജൂൺ 18 നാണ് നടക്കുക. പത്താം ക്ലാസ് പരീക്ഷ ജൂൺ 25 മുതൽ ആരംഭിക്കും. ജൂലൈ മൂന്നിനായിരിക്കും സമാപിക്കുക. തുടർന്ന് ഉത്തരപേപ്പർ പരിശോധിക്കാനുള്ള നടപടികളും വേഗത്തിൽ സ്വീകരിക്കും. അധ്യയന ദിനങ്ങൾ നഷ്ടപ്പെടാത്ത രീതിയിൽ വിദ്യാഭ്യാസ കലണ്ടർ ക്രമീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. വരുന്ന അധ്യയന വർഷം അവധികൾ വെട്ടിക്കുറക്കാൻ വിദ്യാഭ്യാസ വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. പാഠപുസ്തകങ്ങളും വെട്ടിക്കുറക്കുന്ന കാര്യവും ആലോചിച്ചുവരികയാണ്. ഇതിനായി പ്രത്യേക സമിതിയും രൂപവത്കരിച്ചിട്ടുണ്ട്. ബി.എം.ടി.സി എ.സി ബസ് സർവിസ് ഇന്ന് മുതൽ ബംഗലൂരു: ബി.എം.ടി.സി എ.സി ലോ ഫ്ലോർ ബസ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. ഇതുവരെ നോൺ എ.സി ബസ് സർവിസായിരുന്നു ബി.എം.ടി.സി നടത്തിയിരുന്നത്. വായു വജ്ര എ.സി ലോ ഫ്ലോർ ബസ് സർവിസ് കൂടി ആരംഭിക്കാൻ സർക്കാറിൻെറ അനുമതി ലഭിച്ചതോടെയാണ് തിങ്കളാഴ്ച മുതൽ സർവിസ് പുനരാരംഭിക്കാൻ തീരുമാനിച്ചത്. കോവിഡ്19ൻെറ പശ്ചാത്തലത്തിൽ എ.സി ബസുകളുടെ സർവിസ് ആദ്യം തുടങ്ങിയിരുന്നില്ല. മജസ്റ്റിക് ബസ് സ്റ്റേഷനിൽനിന്ന് ഹൊസക്കോട്ട, കാടുഗൊടി, സർജാപുര, അത്തിബെലെ എന്നിവിടങ്ങളിലേക്കും ഹെബ്ബാളിൽനിന്ന് ബനശങ്കരി, സിൽക്ക് ബോർഡ് ജങ്ഷൻ, ബനശങ്കരിയിൽനിന്ന് ഐ.ടി.പി.എൽ, ഇലക്ട്രോണിക് സിറ്റിയിൽനിന്ന് ഐ.ടി.പി.എൽ എന്നിവിടങ്ങളിലേക്കായി ദിവസേന 75 എ.സി ബസുകളായിരിക്കും ഉണ്ടാകുക. അകലം പാലിക്കേണ്ടതിനാൽ ഒരോ ബസിലും യാത്രക്കാരുടെ എണ്ണവും നിയന്ത്രിക്കും. എ.സി ബസുകൾ കൂടുതലായി എയർപോർട്ടിലേക്കും തിരിച്ചുമായിരുന്നു സർവിസ് നടത്തിയിരുന്നതെങ്കിലും ഇപ്പോൾ എയർപോർട്ട് സർവിസ് ആരംഭിക്കുന്നില്ല. ആഭ്യന്തര വിമാന സർവിസ് ആരംഭിച്ചെങ്കിലും എത്തുന്നവർ നേരെ നിരീക്ഷണത്തിലേക്ക് പോകുന്നതിനാൽ തന്നെ ബസ് സർവിസ് നടത്തുന്നത് പ്രായോഗികമല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സ്വകാര്യ ലാബിൽ പരിശോധന പ്രത്യേക വിഭാഗക്കാർക്ക് ബംഗളൂരു: പ്രത്യേക ഫീസ് ഈടാക്കികൊണ്ട് സ്വകാര്യ ലാബിൽ കോവിഡ് പരിശോധന നടത്തുന്നത് സംബന്ധിച്ച് വിശദീകരണവുമായി സർക്കാർ. വിമാന, ട്രെയിൻ മാർഗമെത്തുന്ന പ്രത്യേക വിഭാഗക്കാർക്കായിരിക്കും 650 രൂപ നിരക്കിൽ സ്വകാര്യ ലാബുകളിൽ കോവിഡ് പരിശോധന നടത്തുകയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഗർഭിണികൾ, പത്തുവയസ്സിന് താഴെയുള്ള കുട്ടികൾ, 80 വയസ്സിന് മുകളിലുള്ളവർ, അർബുദം ഉൾപ്പെെടയുള്ള രോഗം ഉള്ളവർ എന്നിവർക്ക് ക്വാറൻറീനിൽ ഇളവുണ്ട്. ഇവർ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയേണ്ടത്. അതിനാൽ തന്നെ ഇവരുടെ സാമ്പിൾ വേഗത്തിൽ പരിശോധിക്കുന്നതിനാണ് സ്വകാര്യ ലാബുകളുമായി ചേർന്ന് പദ്ധതിയുണ്ടാക്കിയത്. 650 രൂപ നൽകാത്തവരെ സർക്കാർ നിരീക്ഷണത്തിലാക്കി സർക്കാർ െചലവിൽ സാമ്പിൾ പരിശോധിക്കും. കോവിഡ് പരിശോധന വർധിപ്പിക്കുന്നതിനും സ്വകാര്യ ലാബുകളുടെ സൗകര്യം ഉപയോഗപ്പെടുത്തുന്നതിനുമാണ് ഇത് നടപ്പാക്കിയതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.