പെരുന്നാൾ ചടങ്ങുകൾക്കും നിയന്ത്രണം

ബംഗളൂരു: മേയ് 31 വരെ ലോക്ഡൗൺ തുടരുന്നതിനാൽ ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്കും നിയന്ത്രണം ബാധകമാണെന്ന് വ്യക്തമാക്കി വഖഫ് ബോർഡിൻെറ ഉത്തരവ്. വിശ്വാസികൾ ഒത്തുചേരുന്ന റമദാനിലെ ചടങ്ങുകൾക്കു പുറമെ പള്ളികളിലെയും ഇൗദ്ഗാഹ് മൈതാനങ്ങളിലെയും ദർഗകളിലെയും പെരുന്നാൾ നമസ്കാരം അടക്കമുള്ളവയാണ് തടഞ്ഞത്. ഇത്തരം ആഘോഷങ്ങളിൽ സാമൂഹിക അകലം പാലിക്കണമെന്നും വിശ്വാസികൾ തമ്മിലെ പരസ്പര ആശ്ലേഷം, ഹസ്തദാനം, കൂടിച്ചേരൽ എന്നിവ ഒഴിവാക്കണമെന്നും ഉത്തരവിൽ പറഞ്ഞു. നിരീക്ഷണത്തിനൊരുക്കിയ ഹോട്ടലിലെ സീലിങ് തകർന്നുവീണു ബംഗളൂരു: കർണാടകയിൽ പണമടച്ച് നിരീക്ഷണത്തിൽ കഴിയാൻ സംവിധാനമേർപ്പെടുത്തിയ ഹോട്ടലിലെ സീലിങ് തകർന്നുവീണു. മെജസ്റ്റിക്കിന് അടുത്തുള്ള ഹോട്ടലിലാണ് സംഭവം. മുറിയിൽ താമസിച്ചിരുന്ന മീനാക്ഷി എന്ന യുവതി തൻെറ ട്വിറ്റർ അക്കൗണ്ടിൽ ഇതിൻെറ ചിത്രങ്ങൾ സഹിതം ട്വീറ്റ് ചെയ്തു. ഭർത്താവിനും മകനുമൊപ്പം ഒരാഴ്ചയായി ഇവർ ഇൗ ഹോട്ടലിൽ കഴിയുകയാണ്. അപകടത്തെ തുടർന്ന് ഇവരെ മറ്റൊരു മുറിയിലേക്ക് മാറ്റി. ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് റൂം മാറേണ്ടിവരുന്നതെന്ന് മീനാക്ഷി പറഞ്ഞു. കഴിഞ്ഞയാഴ്ച മലയാളി കുടുംബം താമസിച്ച കോറമംഗലയിലെ ത്രീസ്റ്റാർ ഹോട്ടലിലെ ഭക്ഷണത്തിൽനിന്ന് പാറ്റയെ ലഭിച്ചിരുന്നു. ഇവർ പരാതിപ്പെട്ടതിനെ തുടർന്ന് ബി.ബി.എം.പി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി ഹോട്ടലുടമക്ക് നോട്ടീസ് നൽകി. ഇവർക്ക് ക്വാറൻറീന് ആദ്യം ലഭിച്ച ഹോട്ടലിലെ ദുർഗന്ധവും വൃത്തിയില്ലായ്മയും കാരണം ത്രീസ്റ്റാർ ഹോട്ടലിലേക്ക് മാറുകയായിരുന്നു. വിദേശത്തുനിന്നോ ഇതര സംസ്ഥാനങ്ങളിൽനിന്നോ വരുന്നവരിൽ ഗർഭിണികൾ, വയോധികർ, കുട്ടികൾ എന്നിവരല്ലാത്തവർ 14 ദിവസം സർക്കാർ ഒരുക്കുന്ന നിരീക്ഷണ കേന്ദ്രത്തിൽ കഴിയുകയോ പണമടച്ച് ഹോട്ടലുകളിൽ നിരീക്ഷണത്തിൽ കഴിയുകയോ വേണമെന്നാണ് കർണാടക സർക്കാറിൻെറ ഉത്തരവ്. ആഴ്ചകളായി അടച്ചിട്ട ഹോട്ടലുകളിൽ പലതും നിരീക്ഷണ കേന്ദ്രങ്ങളാക്കിയതോടെ വൃത്തിയില്ലായ്മയും മോശം ഭക്ഷണവും സംബന്ധിച്ച് പരാതിയുയർന്നിരുന്നു. ഇതേതുടർന്ന് ഹോട്ടലുകളിലെ നിർബന്ധിത നിരീക്ഷണത്തിന് ഇളവ് നൽകുന്നത് സർക്കാർ പരിഗണനയിലാണെന്ന് കഴിഞ്ഞ ദിവസം റവന്യൂമന്ത്രി ആർ. അശോക വ്യക്തമാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.