പുതുതായി 67പേർക്കു കൂടി കോവിഡ്; ബംഗളൂരുവിൽ ഒരു മരണം

-ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,462 ആയി ഉ‍യർന്നു ബംഗളൂരു: സംസ്ഥാനത്ത് പുതുതായി 67 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,462 ആയി ഉയർന്നു. കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 41 ആയി ഉയർന്നു. ബംഗളൂരു സ്വദേശിയായ 43 കാരനാണ് മരിച്ചത്. തമിഴ്നാടിലെ വെല്ലൂരിൽനിന്നെത്തിയ ഇയാളെ മേയ് 18 നാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ അസുഖവും ഇയാൾക്കുണ്ടായിരുന്നു. ഹാസനിലും മാണ്ഡ്യയിലും കലബുറഗിയിലും കൂടുതലായും മഹാരാഷ്ട്രയിൽനിന്ന് എത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച 67 പേരിൽ 50 പേരും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരാണ്. ബംഗളൂരു (4), മാണ്ഡ്യ (8), കലബുറഗി (7), ബിദർ (10), ഉത്തര കന്നട (1), ഹാസൻ (21), ദക്ഷിണ കന്നട (1), ഉഡുപ്പി (6), തുമകുരു (4), യാദ്ഗിർ (1), റായ്ച്ചൂർ (4), എന്നിങ്ങനെയാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചതിൻെറ ജില്ല തിരിച്ചുള്ള കണക്ക്. ബുധനാഴ്ച 13 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ധാർവാഡില്ഡ രണ്ടു പേരും ദാൻഗരെയിൽ ഏഴുപേരും ബംഗളൂരുവിൽ ഒരാളും മാണ്ഡ്യയിൽ മൂന്നുപേരുമാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 556 ആയി. 864 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.