കർണാടകയിൽ പ്ലാസ്മ തെറപ്പിക്ക് വിധേയയായ ആദ്യ രോഗി മരിച്ചു

ബംഗളൂരു: കർണാടകയിൽ ആദ്യമായി പ്ലാസ്മ തെറപ്പി ചികിത്സ നടത്തിയ കോവിഡ് രോഗി മരിച്ചു. ആന്ധ്രാപ്രദേശ് അനന്ത്പുര സ്വദേശിയായ 60 വയസ്സുകാരനാണ് ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ന്യുമോണിയ, ഉയർന്ന രക്തസമ്മർദം, പ്രമേഹം തുടങ്ങിയ സങ്കീർണമായ അസുഖങ്ങളുണ്ടായിരുന്ന ഇയാളുടെ ആരോഗ്യസ്ഥിതി തുടക്കം മുതൽ മോശമായിരുന്നു. അവസാന ശ്രമമെന്ന നിലയിൽ രോഗിക്ക് പ്ലാസ്മ തെറപ്പി ചികിത്സ നൽകുകയായിരുന്നു. ഏപ്രിൽ 22 നാണ് പ്ലാസ്മ തെറപ്പി കോവിഡ് രോഗികളിൽ പ്രയോഗിക്കുന്നതിനുള്ള പരീക്ഷണത്തിന് ഐ.സി.എം.ആർ കർണാടക സർക്കാറിന് അനുമതി നൽകിയത്. കോവിഡിനെ തുടർന്ന് അപകടസാധ്യതയുള്ള േരാഗികളിൽ മാത്രമെ പ്ലാസ്മ തെറപ്പി നടത്താൻ പാടുകയുള്ളൂവെന്നും ഐ.സി.എം.ആർ നിർദേശിച്ചിരുന്നു. രോഗിയുടെ മരണം പ്ലാസ്മ തെറപ്പിയുടെ പരാജയമായി കണക്കാക്കാൻ കഴിയില്ലെന്ന് പ്ലാസ്മ തെറപ്പിയുടെ ചുമതലയുള്ള ഡോ. വിശാൽ റാവു പറഞ്ഞു. 86 ശതമാനവും ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ ചികിത്സ എങ്ങനെ ഫലം ചെയ്യുമെന്നതിനെക്കുറിച്ച് പഠനം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മേയ് 11ന് പ്ലാസ്മ തെറപ്പി നടത്തിയശേഷം രോഗിയുടെ നില മെച്ചപ്പെട്ടിരുന്നുവെന്നും 60കാരനെ ചികിത്സിച്ച ഡോക്ടർമാർ പറയുന്നു. രോഗിയുടെ നില മെച്ചപ്പെട്ടുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഹൃദയാഘാതമുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.