ബംഗളൂരുവിലെത്താൻ ഗർഭിണിയായ മലയാളി യുവതിയും കുടുംബവും നേരിട്ടത്​ കൊടും ദുരിതം

ബംഗളൂരു: കർണാടകയിലേക്ക് തിരിച്ചുള്ള മലയാളികളുടെ യാത്ര ദുരിതമയം. ബംഗളൂരുവിലെത്താൻ ഗർഭിണിയായ മലയാളി യുവതിയും കുടുംബവും അനുഭവിച്ച പീഡനം ഇതിൻെറ നേർസാക്ഷ്യമായി. തൃശൂർ സ്വദേശികളും ബംഗളൂരുവിൽ ജോലിക്കാരുമായ ദമ്പതികളാണ് മണിക്കൂറുകളോളം കോവിഡ് ടെസ്റ്റ് സൻെററുകളിലടക്കം കാത്തുനിന്ന് ദുരിതപർവം താണ്ടി ബംഗളൂരുവിലെത്തിയത്. ബംഗളൂരുവിലെത്തിയ ഇവർക്കാകെട്ട പൊലീസ് അനുവദിച്ചത് ക്വാറൻറീൻ സംവിധാനമില്ലാത്ത ലോഡ്ജും. ആഴ്കളായി പൂട്ടിയിട്ട ലോഡ്ജിൽ നാറ്റവും ഭക്ഷണസംവിധാനം കാര്യക്ഷമമല്ലാത്തതും ഇരട്ടപ്രഹരമായി. വിവരമറിയിച്ചതിനെ തുടർന്ന് ബുധനാഴ്ച ഉച്ചയോടെ ബി.ബി.എം.പിയിലെയും റവന്യൂ വകുപ്പിലെയും ചില ഉദ്യോഗസ്ഥരെത്തി ഇവരെ ക്വാറൻറീൻ സംവിധാനമുള്ള മറ്റൊരു ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. മാർച്ച് 18നാണ് ദമ്പതികൾ തൃശൂരിലെ വീട്ടിൽ മാതാപിതാക്കളെ കാണാനായി പോയത്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ തിരിച്ചുവരവ് മുടങ്ങി. കർണാടകയിലേക്കുള്ള യാത്രാപാസ് അനുവദിക്കാൻ തുടങ്ങിയതോടെ തിരിച്ചുവരാൻ തീരുമാനിച്ചു. തിങ്കളാഴ്ച രാവിലെ 10ന് തൃശൂർ കലക്ടറിൽനിന്ന് ബാവലി ചെക്ക്പോസ്റ്റ് വഴിയുള്ള യാത്രാനുമതി ലഭിച്ചു. പ്രായമായ മാതാപിതാക്കളെയും കൂട്ടി കാറിൽ ബാവലിയിെലത്തുേമ്പാഴേക്കും ചെക്ക്പോസ്റ്റ് അടച്ചു. പിറ്റേന്ന് രാവിലെ അതിർത്തി കടന്ന് എച്ച്.ഡി കോെട്ടയിലെ കോവിഡ് ടെസ്റ്റ് ക്യാമ്പിലെത്തി. രാവിലെ 11ഒാടെ പരിശോധനയെല്ലാം പൂർത്തിയാക്കി. മേയ് 26 വരെ ക്വാറൻറീനിലാണെന്ന സീലും കൈയിൽ പതിച്ചു. എന്നാൽ, തഹസിൽദാറിൻെറ ഒപ്പ് ലഭിച്ചശേഷമേ ക്യാമ്പ് വിടാവൂ എന്നായിരുന്നു നിർദേശം. വൈകീട്ട് നാലിന് തഹസിൽദാർ എത്തുന്നതുവരെ ഇവരടക്കം നിരവധി കുടുംബങ്ങളാണ് എച്ച്.ഡി കോെട്ടയിൽ കാത്തുനിന്നത്. എല്ലാ വാഹനങ്ങളെയും ഒന്നിച്ച് പൊലീസ് വാഹനത്തിൻെറ അകമ്പടിയോടെ ബിഡദിയിലെത്തിച്ചു. ഇവിടെ ജില്ല അതിർത്തി ചെക്ക്പോസ്റ്റിൽ ഉണ്ടായിരുന്ന പൊലീസുകാരുടെ കൈയിലുണ്ടായിരുന്നത് അന്താരാഷ്ട്ര യാത്രികർക്ക് പണം നൽകി ക്വാറൻറീനിൽ പോകാനുള്ള ഹോട്ടലുകളുടെ ലിസ്റ്റ് മാത്രം. ഒടുവിൽ പൊലീസുകാർതന്നെ വിളിച്ച് ഏർപ്പെടുത്തിയ ഇൗജിപുരയിലെ ഹോട്ടലിേലക്ക് എത്തിയത് രാത്രി വൈകി. ആഴ്ചകളായി അടഞ്ഞുകിടന്ന, ക്വാറൻറീൻ സംവിധാനമില്ലാത്ത ലോഡ്ജായിരുന്നു അതെന്ന് ദമ്പതികൾ പറഞ്ഞു. ഭക്ഷണത്തിനടക്കം പ്രയാസപ്പെട്ടു. പിേറ്റന്ന് രാവിലെ വിവരമറിയിച്ചതിനെ തുടർന്ന് ബി.ബി.എം.പി, റവന്യൂ ഉദ്യോഗസ്ഥരെത്തിയാണ് കോറമംഗല 80 ഫീറ്റ് റോഡിലെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റി പരിഹാരം കണ്ടത്. ചൊവ്വാഴ്ച രാവിലെ മുതൽ ബുധനാഴ്ച രാവിലെ വരെ തങ്ങൾ മാനസികമായി അനുഭവിച്ച പ്രയാസം വിവരിക്കാവുന്നതിലപ്പുറമാണെന്ന് ദമ്പതികൾ 'മാധ്യമ'ത്തോട് പറഞ്ഞു. -സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.