സംസ്ഥാനത്ത് 14 പേർക്കുകൂടി കോവിഡ്

-ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 862 ആയി ബംഗളൂരു: സംസ്ഥാനത്ത് പുതുതായി 14 പേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ, ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 862 ആയി ഉയർന്നു. തിങ്കളാഴ്ച വരെ 426 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതുവരെ 31 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ ഗ്രീൻ സോണിലായിരുന്ന ഹാസനിൽ ആദ്യമായി ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 404 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. കലബുറഗി (1), ദാവൻഗരെ (3), ഹാവേരി (1), ബാഗൽകോട്ട് (2), വിജയപുര (1), ബിദർ (2), ബംഗളൂരു അർബൻ (1), ഹാസൻ (1), മാണ്ഡ്യ (1), അനന്തപുര (1) എന്നിങ്ങനെയാണ് തിങ്കളാഴ്ച വിവിധ ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ഹാവേരി, ഹാസൻ, മാണ്ഡ്യ എന്നിവിടങ്ങളിൽ രോഗം സ്ഥിരീകരിച്ചവർ മുബൈ യാത്രാ പശ്ചാത്തലമുള്ളവരാണ്. ബാഗൽകോട്ടിൽ രോഗം സ്ഥിരീകരിച്ചയാൾ അഹ്മദാബാദിൽ പോയി തിരിച്ചെത്തിയതാണ്. കലബുറഗിയിലെ ഒരാൾക്ക് എങ്ങനെയാണ് രോഗം പകർന്നതെന്ന് കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച ബാക്കിയുള്ളവർക്ക് സമ്പർക്കം വഴിയാണ് പടർന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.