ആലപ്പുഴ: ഏപ്രിൽ, മേയ് മാസങ്ങളിലെ പെൻഷൻ അടിയന്തരമായി വിതരണം ചെയ്യുക, പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കുക, എല്ലാ മാസവും ആദ്യ പ്രവൃത്തി ദിവസം പെൻഷൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി.സി പെൻഷൻകാർ ബസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ധർണ 30 ദിവസം പിന്നിട്ടു. ചൊവ്വാഴ്ച മുതൽ ബസ് സ്റ്റേഷനിൽ കഞ്ഞിവെപ്പ് സമരം തുടങ്ങി. ആലപ്പുഴയിൽ ധർണയും കഞ്ഞിവെപ്പ് സമരവും നഗരസഭ ചെയർമാൻ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ എ.പി. ജയപ്രകാശ്, വി. രാധാകൃഷ്ണൻ, എം.പി. പ്രസന്നൻ, കെ.എം. സിദ്ധാർഥൻ, വി.പി. പവിത്രൻ, ജി. തങ്കമണി, ബി. ഗോപകുമാർ, എം. അബൂബക്കർ, പി.എ. കൊച്ചുചെറുക്കൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.