മണ്ണഞ്ചേരി: മണ്ണഞ്ചേരിയെ ഹരിതഗ്രാമമാക്കാൻ പഞ്ചായത്തിെൻറ നേതൃത്വത്തിൽ ബൃഹത്തായ കൃഷിക്ക് കളമൊരുങ്ങുന്നു. വിഷുക്കാലത്ത് വിഷരഹിത പച്ചക്കറി ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 13,500 വീടുകളിൽ കൃഷി തുടങ്ങുന്നത്. അഞ്ചുലക്ഷം പച്ചക്കറിത്തൈകള്‍ സി.ഡി.എസ് നേതൃത്വത്തിൽ ഉൽപാദിപ്പിച്ചു. പഞ്ചായത്ത്, തൊഴിലുറപ്പുപദ്ധതി, സി.ഡി.എസ്, കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ 23 വാര്‍ഡുകളിൽ പച്ചക്കറികൃഷിയും എലിനിയന്ത്രണ കാമ്പയിനും നടത്തും. വീടുകളിലും തരിശ് ഇടങ്ങളിലും കൃഷി ചെയ്യുന്നതിന് വഴുതന, മുളക്, പീച്ചിൽ, പാവല്‍, പയര്‍, വെണ്ട എന്നിവയാണ് വിതരണം ചെയ്യുക. ഒാരോ വീടിനും 30 പച്ചക്കറിത്തൈകളും ഏഴുകിലോ ഫാക്ട് ജൈവവളവും വിതരണം ചെയ്യും. മൂന്നുവര്‍ഷം കൊണ്ട് കൃഷിയിൽ സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍ പച്ചക്കറി വിതരണോദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് തങ്കമണി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം പി.എ. ജുമൈലത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എസ്. സന്തോഷ്, ചെയർപേഴ്സൺ സന്ധ്യ ശശിധരൻ, പഞ്ചായത്തംഗങ്ങളായ എം. ഷഫീഖ്, അരവിന്ദ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ പ്രേംകുമാർ, കർഷകൻ സമൂഹമഠം ശശി എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് മഞ്ജു രതികുമാർ സ്വാഗതവും കൃഷി ഓഫിസർ ജി.വി. രെജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.