ആറാട്ടുപുഴ ബസ് സ്റ്റോപ്പിന് സമീപം മാലിന്യം തള്ളുന്നു

പല്ലന: ആറാട്ടുപുഴ ബസ് സ്റ്റോപ്പിന് സമീപം മാലിന്യം ഉപേക്ഷിക്കുന്നത് ദുരിതമാകുന്നു. കടല്‍ഭിത്തിയും തീരദേശ റോഡും തമ്മില്‍ ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശത്ത് കടല്‍ഭിത്തിയോട് ചേര്‍ന്നാണ് വ്യാപകമായി മാലിന്യം തള്ളല്‍. യാത്രക്കാരാണ് ഇതിന്‍െറ ദുരിതം അനുഭവിക്കുന്നത്. രാത്രിയിലാണ് പ്രദേശത്ത് മാലിന്യം തള്ളുന്നത്. വാര്‍ഡ് അംഗത്തിന്‍െറ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടുമാസം മുമ്പ് മാലിന്യം നീക്കി ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍, വീണ്ടും പ്രദേശം മാലിന്യക്കൂമ്പാരമായി മാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.