ശബരിമലയിലെ കൊടിമരത്തിന് പീഠനിര്‍മാണം ആരംഭിച്ചു

ചെങ്ങന്നൂര്‍: ശബരിമലയില്‍ പ്രതിഷ്ഠിക്കുന്ന കൊടിമരത്തിന്‍െറ പീഠ നിര്‍മാണം ചെങ്ങന്നൂരില്‍ ആചാരാനുഷ്ഠാനങ്ങളോടെ ആരംഭിച്ചു. കരിങ്കല്ലിലാണ് അടിത്തറ രൂപപ്പെടുത്തുന്നത്. ആധാരശിലയുടെ നാലു വശങ്ങളിലും ചാരുകല്ല് സ്ഥാപിച്ച ശേഷം തേക്കിന്‍ തടിയില്‍ തീര്‍ത്ത 16 കോല്‍ രണ്ട് വിരല്‍ ഉയരമുള്ള കൊടിമരം അതില്‍ ഇറക്കിയ ശേഷം മൂടും. കൊടിമരത്തിനു മുകളില്‍ സ്ഥാപിക്കാനുള്ള വാഹനത്തിന്‍െറയും അഷ്ടദിക്പാലകരുടെയും രൂപപ്പെടുത്തല്‍ ചടങ്ങ് മാര്‍ച്ച് 11ന് സുരേഷ് ഗോപി എം.പി നിര്‍വഹിക്കും. അഷ്ടദിക്പാലകരുടെയും കൊടിമരത്തില്‍ ഇറക്കുന്ന പറകളുടേയും വാഹനത്തിന്‍െറയും നിര്‍മാണം മാന്നാറില്‍ അനന്ദന്‍ ആചാരിയുടെ മേല്‍നോട്ടത്തിലാണ് നടന്നുവരുന്നത്. വാസ്തുവും തച്ചുശാസ്ത്ര വിധികളും വേഴപ്പറമ്പ് മന ചിത്രഭാനു നമ്പൂതിരിയുടെ നിര്‍ദേശപ്രകാരമാണ്. ശില്‍പി ചെങ്ങന്നൂര്‍ മുണ്ടന്‍കാവ് തൃപ്പല്ലൂര്‍ സദാശിവനാശാരി, സഹോദരന്‍ ഹരി, അരുണ്‍, നടരാജന്‍ സുന്ദര്‍രാജ് എന്നിവരുടെ നേതൃത്വത്തിലാണ് നിര്‍മാണം. കൊടിമരത്തിന്‍െറ ആധാര ശിലാസ്ഥാപനം ഏപ്രില്‍ ഏഴ് രാവിലെ 10.45നും കൊടിമര പ്രതിഷ്ഠ ജൂണ്‍ 25ന് രാവിലെ 11.50നും നടക്കും. ചെങ്ങന്നൂരിലും മാന്നാറിലുമായി നിര്‍മിക്കുന്ന കൊടിമരത്തിന്‍െറ വിവിധ ഭാഗങ്ങള്‍ വാഹനത്തില്‍ പമ്പയില്‍ കൊണ്ടുചെന്ന ശേഷം അവിടെവെച്ചാണ് കൂട്ടി സംയോജിപ്പിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.