യുവതിയുടെ കൊലപാതകം: കുറവന്‍തോട് ഗ്രാമം നടുങ്ങി

അമ്പലപ്പുഴ: പുന്നപ്ര കുറവന്‍തോട് ഗ്രാമം യുവതിയുടെ കൊലപാതക വാര്‍ത്ത കേട്ട് നടുങ്ങി. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് ഗ്രാമത്തെ നടുക്കിയ കൊലപാതകം ജനം അറിഞ്ഞത്. അമ്പലപ്പുഴവടക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് വണ്ടാനം കുറവന്‍തോട് കിഴക്ക് ഇടവഴിക്കല്‍ വീട്ടില്‍ കബീറിന്‍െറയും ആബിദയുടെയും മകള്‍ സബിതയെയാണ് (25) ഭര്‍ത്താവ് സന്ദീപ്(സല്‍മാന്‍ -36) വെട്ടുകത്തികൊണ്ട് കൊലപ്പെടുത്തിയത്. ഇവര്‍ക്കിടയില്‍ വഴക്കും നിരന്തര പ്രശ്നങ്ങളും ഉണ്ടായിരുന്നത് കുടുംബാംഗങ്ങളും നാട്ടുകാരും അയല്‍വാസികളും ഇടപെട്ട് തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ശ്രമം വിഫലമായതോടെ ആരും ഇവരുടെ വഴക്കിലിടപെടാനോ സഹകരിക്കാനോ തയാറായിരുന്നില്ല. സബിതക്ക് നിരന്തര ഉപദ്രവങ്ങളും പീഡനവും അനുഭവിക്കേണ്ടിവന്നതായും നാട്ടുകാര്‍ പറയുന്നു. പൊലീസ് സ്റ്റേഷനിലും കോടതിയിലും പ്രശ്നം നിലനില്‍ക്കെ കൗണ്‍സലിങ് നടത്തിയാണ് ബന്ധം തുടര്‍ന്നിരുന്നത്. ബാങ്കുകളിലെ വായ്പകളും സ്വത്തുതര്‍ക്കങ്ങളും ദാമ്പത്യപ്രശ്നങ്ങളും സന്ദീപിനെ നിരന്തരം വേട്ടയാടുകയും ചെയ്തു. കെട്ടിട നിര്‍മാണവും പഴയ ഇരുചക്ര വാഹനങ്ങളുടെ വില്‍പനയുമായിരുന്നു സന്ദീപിന്‍െറ ജോലി. മകന്‍ അലി മുഹമ്മദ് (ഏഴ്) പുന്നപ്രയിലെ സ്വകാര്യ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ഥിയാണ്. കൊല നടക്കുമ്പോള്‍ അലി മുഹമ്മദ് സ്കൂളിലായിരുന്നു. മാതാവ് മരിക്കുകയും പിതാവ് ജയിലിനുള്ളിലാവുകയും ചെയ്തതോടെ അലി തികച്ചും അനാഥനായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.