സഞ്ചാരികളുമായി പോയ ഹൗസ്ബോട്ടില്‍ തീപിടിത്തം

കുട്ടനാട്: വേമ്പനാട്ടുകായലില്‍ സഞ്ചാരികളുമായി പോയ ഹൗസ്ബോട്ടില്‍ തീപിടിത്തും. മഹാരാഷ്ട്ര കാര്‍ഷിക കോളജ് വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച ഹൗസ്ബോട്ടിലാണ് തീ പടര്‍ന്നത്്. ജീവനക്കാരുടെ സമയോചിത പ്രവര്‍ത്തനം മൂലം വന്‍ ദുരന്തം ഒഴിവായി. പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ഥിനി വനിത ഗെയ്വാക് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.  നാല് അധ്യാപകര്‍ ഉള്‍പ്പെടെ 39 അംഗ സംഘമാണ് കുട്ടനാട് കാണാനത്തെിയത്. അപ്പര്‍ ഡെക്ക് ഉള്‍പ്പെടെ അഞ്ച് കിടപ്പുമുറികളുള്ള ‘സീക്കോ’ ഹൗസ്ബോട്ടിലായിരുന്നു യാത്ര. ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെ പുന്നമട സായ് കേന്ദ്രത്തിന് അടുത്തത്തെിയപ്പോള്‍ പിന്‍ഭാഗത്തുനിന്ന് തീയും പുകയും ഉയരുകയായിരുന്നു. അടുക്കള ഭാഗത്ത് സ്ഥാപിച്ചിരുന്ന ഇന്‍വെര്‍ട്ടറില്‍ നിന്നാണ് തീ പടര്‍ന്നത്. ഉടന്‍ സമീപത്തെ മറ്റൊരു ഹൗസ്ബോട്ടിലേക്ക് യാത്രക്കാരെ മാറ്റി.  ആലപ്പുഴയില്‍നിന്ന് ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തത്തെി. രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.