നെടുമ്പാശ്ശേരി: വിമാനത്താവളത്തിലെ അതിജാഗ്രത വേണ്ട ഭാഗങ്ങളിൽ നിലയുറപ്പിച്ചവർക്കും ദ്രുതകർമസേനാംഗങ്ങൾക്കും നിരന്തര പരിശീലനം നൽകാൻ സി.ഐ.എസ്.എഫ് തീരുമാനിച്ചു. രാജ്യത്തെ ഏതാനും വിമാനത്താവളങ്ങളിൽ അക്രമം നടത്താൻ തീവ്രവാദികൾ ലക്ഷ്യമിടുന്നതായ ഇൻറലിജൻസ് റിപ്പോർട്ടിനെത്തുടർന്നാണിത്. വിമാനത്താവളങ്ങളിൽ ജോലിചെയ്യുന്ന സി.ഐ.എസ്.എഫ് ഭടന്മാരുടെ പ്രവർത്തനങ്ങൾവരെ നിരീക്ഷിക്കാൻ സി.ഐ.എസ്.എഫിെൻറ കീഴിലുള്ള ഇൻറലിജൻസിലേക്കും കൂടുതൽപേരെ നിയോഗിച്ചിട്ടുണ്ട്. ക്യാമ്പുകളിലും മറ്റുമായി തങ്ങുന്ന സി.ഐ.എസ്.എഫ് ഭടന്മാർ ഏതെങ്കിലും പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടോയെന്നതും നിരീക്ഷിക്കുന്നുണ്ട്. ഹൈദരാബാദിലെ നാഷനൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി അക്കാദമിയിൽ ഇടക്കിടെ ദ്രുതകർമസേനാംഗങ്ങളെ പരിശീലനത്തിന് അയക്കാനാണ് തീരുമാനം. ഇതിെൻറ ഭാഗമായി ദ്രുതകർമസേനാംഗങ്ങളുടെ അംഗബലവും വർധിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.