ആലുവ: നഗരസഭയിലെ കാഷ് കൗണ്ടറില്‍ നിന്ന് 47,891 രൂപ നഷ്ടമായ സംഭവത്തില്‍ എസ്.പിക്ക് പരാതി നൽകാൻ കൗൺസിൽ യോഗം തീരുമാനിച്ചു. പണം നഷ്ടമായ കാര്യത്തിൽ നഗരസഭ അധികൃതർ അനാസ്ഥകാണിക്കുന്നതായും ബന്ധപ്പെട്ടവരെ സംരക്ഷിക്കുകയാണെന്നും ആക്ഷേപം ഉയർന്നിരുന്നു. ഇക്കാര്യം മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് കൗൺസിൽ യോഗത്തിൽ വിഷയം ചർച്ചയായത്. സംഭവത്തിൽ ഊര്‍ജിതമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കൗണ്‍സിലര്‍ കെ. ജയകുമാറാണ് കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉന്നയിച്ചത്. മറ്റു കൗണ്‍സിലര്‍മാർ ആവശ്യത്തെ പിന്തുണച്ചു. തുടർന്നാണ് റൂറല്‍ എസ്.പിക്ക് പരാതി നല്കാന് തീരുമാനിച്ചത്. കഴിഞ്ഞ 18നാണ് കൗണ്ടറിൽനിന്ന് പണം നഷ്ടമായത്. ആദിവസത്തെ കണക്ക് പരിശോധിച്ച് കൗണ്ടർ അടച്ചപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. നഗരസഭ സെക്രട്ടറി പൊലീസിൽ പരാതി നൽകിയെങ്കിലും തുടർനടപടികളുണ്ടായില്ല. ഉദ്യോഗസ്ഥൻ അധിക്ഷേപിച്ചെന്ന സംഭവത്തില്‍ അടിയന്തര പ്രമേയം കൊണ്ടുവരാനുള്ള കൗൺസിലർ ജയകുമാറിൻറെ ശ്രമം ചെയര്പേഴ്സൻ തടഞ്ഞു. 16 കൗണ്‍സിലര്‍മാർ ഉദ്യോഗസ്ഥനെതിരെയുള്ള ജയകുമാറിെൻറ പരാതിയില്‍ ഒപ്പുവെച്ചിരുന്നു. എന്നാൽ, ഇരുവർക്കും പരാതിയുള്ളതിനാൽ അതിെൻറ റിപ്പോര്‍ട്ട് ലഭിക്കുംവരെ കാത്തിരിക്കാമെന്ന നിലപാടിലാണ് ഭരണപക്ഷം. ആലുവ ജലശുദ്ധീകരണശാലക്കു സമീപം കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ പരാതി നല്‍കിയിട്ടും പൊലീസിനെ സമീപിക്കാത്തത് യോഗം ചര്‍ച്ച ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ മിനി ബൈജുവും കൗണ്‍സിലര്‍ സെബി വി. ബാസ്റ്റിനുമാണ് കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ പൊലീസിനെ സമീപിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് മിനി ബൈജു സെക്രട്ടറിക്കും റൂറല്‍ എസ്.പിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ നഗരസഭയുടെ ഭാഗത്തുനിന്ന് വേണ്ട സമ്മര്ദമുണ്ടായില്ലെന്ന് കൗണ്‍സില്‍ യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു. നഗരസഭയില വൈദ്യുതി വിളക്ക് തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് ടെൻഡര്‍ വിളിച്ച് കരാര്‍ നല്‍കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.