ആലപ്പുഴ: മഴ കനത്തതോടെ ജില്ലയുടെ തീരപ്രദേശങ്ങളിൽ കടല്‍ക്ഷോഭം ശക്തമായി. മാരാരിക്കുളം, കാട്ടൂര്‍, ചെത്തി, പുറക്കാട് ഭാഗങ്ങളിലാണ് കടല്‍ക്ഷോഭം ശക്തമായത്. കാട്ടൂരിൽ മൂന്ന് വീട് പൂര്‍ണമായും രണ്ട് വീട് ഭാഗികമായും തകര്‍ന്നു. കാട്ടൂര്‍ വെള്ളപ്പനാട് റെയ്നോള്‍ഡ്, വലിയതയ്യില്‍ മാര്ട്ടിന്, അരശരുകടവില്‍ ഷാജി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. പ്രദേശത്തെ 16 വീട് തകര്ച്ചഭീഷണിയലാണ്. പലഭാഗത്തും കടല്‍ഭിത്തി തകര്‍ന്ന നിലയിലാണ്. ഇതുസംബന്ധിച്ച് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരെ നിരവധി തവണ വിവരം അറിയിച്ചിരുന്നു. എന്നാല്‍, കടല്‍ഭിത്തി തകര്‍ന്ന ഭാഗങ്ങളില്‍ മണൽച്ചാക്ക് നിരത്താമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും അത് നടന്നിെല്ലന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് തീരവാസികള്‍ ഭയപ്പാടിലാണ്. പല വീടുകളും ഏതുനിമിഷവും കടലെടുക്കുമെന്ന നിലയാണ്. സൂനാമി പുനരധിവാസത്തിെൻറ ഭാഗമായി നിര്‍മിച്ചുനല്‍കിയ വീടുകളാണ് കടല്‍ക്ഷോഭത്തില്‍ തകര്‍ന്നിരിക്കുന്നത്. അടിയന്തരമായി കടല്‍ഭിത്തി നിര്‍മിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ തീരവാസികളുടെ ദുരിതം ഇരട്ടിയാകും. ചേർത്തല താലൂക്കിൽ കാലവർഷം ശക്തമായതോടെ കടൽക്ഷോഭം രൂക്ഷമായി. തീരത്തെ ഇരുപതോളം വീടുകൾ വെള്ളത്തിലാണ്. തൈക്കൽ തീരമേഖലയിലെ വീടുകളാണ് വെള്ളത്തിലായത്. തീരദേശ റോഡിെൻറ വശത്ത് കാന നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെയും പരിഗണിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം മരിച്ച തൈക്കൽ ചേനപറമ്പിൽ ആൽബിയുടെ (60) വീടും പരിസരവും വെള്ളത്തിലായതിനാൽ അകലെയുള്ള മകെൻറ വീട്ടിലായിരുന്നു സംസ്കാര ചടങ്ങ്. ഈരേശേരി ജോസഫ്, പൊള്ളയിൽ കൃഷ്ണകുമാർ, കുടിയാംശേരി ജോണി, ചുടുകാട്ടുങ്കൽ പദ്മനാഭൻ, കൂട്ടുങ്കൽ ജിനോ, ചുടുകാട്ടുങ്കൽ സാജു, കൊച്ചുപറമ്പ് പൊടിയൻ, വിജയൻ, പുത്തൻപുരക്കൽ അൽഫോൻസ്, ത്രേസ്യാമ്മ, കൊച്ചുപറമ്പ് മണിയൻ, ഈരേശേരിൽ സേവ്യർ, കൊച്ചുപറമ്പ് തമ്പി, പുത്തൻപുരക്കൽ മഞ്ജുമണി, കേളപ്പശേരി സാഗർ, കൊച്ചുപറമ്പ് മണിയപ്പൻ, സുദർശനൻ, പുന്നക്കൽ ഫ്രാൻസിസ്, ചുടുകാട്ടുങ്കൽ സന്തോഷ്, പുത്തൻവീട്ടിൽ അൽഫോൻസ്, കാക്കരി തോബിയാസ് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.