കുട്ടനാട്: കാവാലം കുന്നുമ്മയിൽ വില്ലേജ് ഓഫിസറില്ലാതായിട്ട് രണ്ടുമാസം. പകരം നിയമനം നടക്കാത്തത് ജനങ്ങളെയും ദുരിതത്തിലാക്കി. കൃഷി, വിദ്യാഭ്യാസ, കെട്ടിട നിർമാണം തുടങ്ങിയ മേഖലകളിലാണ് ഏറ്റവുമധികം പ്രയാസമനുഭിക്കുന്നത്. പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിനാലും രണ്ടാം കൃഷി ആരംഭിച്ച സമയമായതിനാലും വില്ലേജ് ഓഫിസിൽനിന്ന് വിവിധ സാക്ഷ്യപത്രങ്ങൾ ആവശ്യമാണ്. ഉന്നത വിദ്യാഭ്യാസത്തിന് അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് ഏറെ സാക്ഷ്യപത്രങ്ങൾ ആവശ്യമാണ്. നോൺക്രീമിലെയർ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ എന്നിവ വില്ലേജ് ഒാഫിസറാണ് നൽകേണ്ടത്. കൃഷിയാവശ്യങ്ങൾക്കുള്ള വായ്പകൾക്കുള്ള മുഴുവൻ സർട്ടിഫിക്കറ്റുകളും വില്ലേജ് ഒാഫിസിൽനിന്നാണ് ലഭിക്കേണ്ടത്. രണ്ടാംകൃഷി ആരംഭിക്കുന്ന സാഹചര്യത്തിൽ നിരവധി കർഷകരാണ് വായ്പയെടുക്കാൻ പരക്കം പായുന്നത്. വസ്തു, ഭവന നിർമാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് കൈവശാവകാശം, ലൊക്കേഷൻ, റവന്യൂ റിക്കവറി തുടങ്ങിയ സർട്ടിഫിക്കറ്റുകൾ, വിവിധ പെൻഷൻ ആവശ്യങ്ങൾ, ജനന-മരണം എന്നിവ വൈകി രജിസ്റ്റർ ചെയ്യുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ നൽകുന്നതിനും വില്ലേജ് ഓഫിസറുടെ സേവനം ആവശ്യമാണ്. നിലവിൽ വിവിധ സർട്ടിഫിക്കറ്റുകൾക്കായി ഇവിടെയെത്തുന്ന ജനങ്ങൾ ഓടിത്തളർന്ന് വെറുംൈകയോടെ മടങ്ങുകയാണ്. കുന്നുമ്മ വില്ലേജിെൻറ പരിധിയിലാണ് എച്ച് ബ്ലോക്ക്, മാണിക്യമംഗലം കായലുകൾ. കുമരകം പ്രദേശത്തുള്ളവർക്കും ഇവിടെ കൃഷിയുണ്ട്. ഏറെ ദൂരം യാത്രചെയ്ത് ഇവിടെയെത്തുന്ന ഇവർ നിരാശരാകുന്നു. പുളിങ്കുന്ന വില്ലേജ് ഓഫിസർക്കാണ് അധികച്ചുമതല. ഏറെ തിരക്കുള്ളതിനാൽ കുന്നുമ്മയിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ചുമതലക്കാരനും സാധിക്കുന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്. കുന്നുമ്മ വില്ലേജിലെ ഹെഡ് ക്ലാർക്ക് അവധിയിലുമായത് ഓഫിസ് കാര്യങ്ങൾ കൂടുതൽ അവതാളത്തിലാക്കി. കാലവർഷം ആരംഭിച്ചതോടെ ദുരിതം വർധിക്കാനാണ് സാധ്യത. കുട്ടനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പിെൻറ മുഴുവൻ ചുമതലയും വില്ലേജ് ഓഫീസർമാർക്കാണ്. ദുരന്തമോ, നാശനഷ്ടങ്ങളോ ഉണ്ടായാൽ പരിശോധിച്ച് തോത് നിശ്ചയിക്കേണ്ടതും ഇതേ ഉദ്യോഗസ്ഥൻ തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.