പ്രകൃതിസംരക്ഷണം: പരിസ്ഥിതി ക്ളബിന് സ്റ്റീല്‍ ഗ്ളാസ് നല്‍കി

ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ് പരിസ്ഥിതി ക്ളബിന്‍െറ പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി സ്വകാര്യ സ്ഥാപനം. പ്ളാസ്റ്റിക് ഗ്ളാസുകളും പേപ്പര്‍ ഗ്ളാസുകളും സ്കൂള്‍ പരിപാടികളില്‍നിന്ന് ഒഴിവാക്കാനായി ചാരുംമൂട് അക്കാദമി ഫോര്‍ കോമേഴ്സ് ആന്‍ഡ് സയന്‍സ് 400 സ്റ്റീല്‍ ഗ്ളാസാണ് പരിസ്ഥിതി ക്ളബിന് നല്‍കിയത്. സ്കൂളില്‍ നടന്ന കായംകുളം ഉപജില്ല സ്കൂള്‍ ശാസ്ത്രമേളയില്‍ പരിസ്ഥിതി ക്ളബ് ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കിയിരുന്നു. കൂടാതെ, പരിസ്ഥിതി ക്ളബ് പ്ളാസ്റ്റികും പേനകളും ശേഖരിച്ച് പുനര്‍നിര്‍മാണത്തിന് കൈമാറിവരുന്നു. പി.ടി.എ പ്രസിഡന്‍റ് എസ്. മധുകുമാര്‍ അധ്യക്ഷത വഹിച്ചു. സ്റ്റീല്‍ ഗ്ളാസുകള്‍ എ.സി.എസ് പ്രിന്‍സിപ്പല്‍ അനില്‍ കുമാറില്‍നിന്ന് ഹെഡ്മിസ്ട്രസ് സുനിത ഡി. പിള്ള ഏറ്റുവാങ്ങി. പ്രിന്‍സിപ്പല്‍ ജിജി എച്ച്. നായര്‍, ഡെപ്യൂട്ടി എച്ച്.എം എ.എന്‍. ശിവപ്രസാദ്, ശുചിത്വ മിഷന്‍ ഗ്രീന്‍ പ്രോട്ടോകോള്‍ റിസോഴ്സ് പേഴ്സണ്‍ റാഫി രാമനാഥ്, എല്‍.എസ്.ജി കണ്‍വീനര്‍ എസ്. ഷാജഹാന്‍, കെ.വി. രാജശേഖരന്‍, പരിസ്ഥിതി ക്ളബ് കോഓഡിനേറ്റര്‍ ശാന്തി തോമസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.