ചളിയില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി

മാന്നാര്‍: ചളിയില്‍ വീണ പശുവിനെ പഞ്ചായത്ത് അംഗങ്ങള്‍ രക്ഷപ്പെടുത്തി. മാന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പ്രമോദ് കണ്ണാടിശേരില്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥിരം അധ്യക്ഷന്‍ ബി.കെ. പ്രസാദ്, അംഗങ്ങളായ ഇന്ദിര ഹരിദാസ്, ലവന്‍, ഡ്രൈവര്‍ മനു എന്നിവരാണ് ചളിയില്‍ പുതഞ്ഞ പശുവിന് രക്ഷകരായത്. പരുമല ക്ഷീരകര്‍ഷകനായ രവീന്ദ്രന്‍േറതാണ് പശു. കുരട്ടിക്കാട് കോട്ടക്കല്‍ കടവില്‍ വ്യാപകമായി മാലിന്യം തള്ളുന്നത് തടയാനത്തെിയതായിരുന്നു ജനപ്രതിനിധികള്‍. ഈസമയം പമ്പയാറിന്‍െറ സമീപത്ത് പുല്ല് തിന്നുകയായിരുന്ന പശുവാണ് ചളിയില്‍ വീണത്. ഏറെ പ്രയാസപ്പെട്ടാണ് പശുവിനെ കയറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.